ഡബ്ലിൻ :- കൊച്ചി രൂപതയുടെ പിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ. ജോസഫ് കരിയിൽ ഇന്ന് ഉച്ചക്ക്(23/05/2018) അയർലാൻഡിലെ ഡബ്ലിനിൽ എത്തി.വൈദികരായ റവ.ഫാ. റെക്സണും , റവ.ഫാ. ജോർജ്ജ്‌ അഗസ്റ്റിനും ചേർന്ന് പൂചെണ്ടുകൾ നൽകി പിതാവിനെ സ്വീകരിച്ചു.

കില്ലലൂ പിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ഫിൻടെൻ മോനഹന്റെ പ്രതേക ക്ഷണപ്രകാരമാണ്, കൊച്ചി രൂപതാ പിതാവ് അയർലാൻഡിൽ എത്തിയത്, വൈദികരായ റവ.ഫാ.സിലൻ (ഫ്രാൻസിസ് സേവ്യേറും), റവ.ഫാ .റെക്സണും കൊച്ചി രൂപതയിൽ നിന്നും അയർലാൻഡിൽ എത്തി സേവനം ചെയുന്നവരാണ്. നോക്ക് ദേവാലയത്തിൽ വ്യാഴാഴ്‌ച (24/05/2018) 11 :45 ന് പിതാവ് ദിവ്യബലി അർപ്പിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം ആവശ്യമുള്ളവർക്ക് പിതാവിനെ നേരിൽ കാണുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

ചൊവ്വാഴ്ച (29/05/2018 ) രാവിലെ ഇറ്റലിക്ക് പോകുന്ന പിതാവ്, വാത്തിക്കാൻ പര്യടനത്തിനു ശേഷം നാട്ടിലേക്കു തിരികെ പോകുന്നതാണ്.

Loading...