ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ മൽസരിക്കും.

മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയുടെ പേര് ആദ്യ പട്ടികയിലില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മൽസരിക്കും. പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.

ടോം വടക്കന്റെ പേര് ആദ്യ പട്ടികയിലില്ല. 20 സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാർഥികളെയാണു കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പ്രഖ്യാപിച്ചത്.

കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ

ആറ്റിങ്ങൽ: ശോഭാ സുരേന്ദ്രൻ

കൊല്ലം: സാബു വർഗീസ്

ആലപ്പുഴ: കെ.എസ്.രാധാകൃഷ്ണൻ

എറണാകുളം: അൽഫോൻസ് കണ്ണന്താനം

ചാലക്കുടി: എ.എൻ.രാധാകൃഷ്ണൻ

പാലക്കാട്: സി.കൃഷ്ണകുമാർ

കോഴിക്കോട്: പ്രകാശ് ബാബു

മലപ്പുറം: വി.ഉണ്ണിക്കൃഷ്ണൻ

പൊന്നാനി: വി.ടി.രമ

വടകര: വി.കെ.സജീവൻ

കണ്ണൂർ: സി.കെ.പത്മനാഭൻ

കാസർകോട്: രവീശ തന്ത്രി

Loading...