ഒരു ഭീകര ഓണ്‍ലൈന്‍ ഗെയിമിന്റെ പേരില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുടെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയില്‍ (നീലത്തിമിംഗലം) ഗെയിമിന് കുട്ടികള്‍ കീഴടങ്ങുന്നത് സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുകയാണ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നടന്നു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ബ്ലൂ വെയില്‍’ എന്നറിയപ്പെടുന്ന വിവാദ മൊബൈല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈയവസരത്തിലാണ് ബ്ലൂ വെയ്ല്‍ എന്ന ഗെയിമിനെക്കുറിച്ചും അതിന്റെ ഉപയോഗം മൂലം കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചും ഈ ഗെയിമിന്റെ നിര്‍മ്മാതാവായ റഷ്യന്‍ യുവാവ് ഫിലിപ്പ് ബൂഡികിന്‍ പറയുന്ന ചില കാര്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ നടക്കുന്ന രീതിയില്‍ പുറത്തുവരുന്നത്.

കുട്ടികള്‍ക്കിടയിലെ ഈ കൊലയാളി ഗെയിം നിര്‍മ്മിച്ച റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ ഇപ്പോള്‍ ജയിലിലാണ്. സെര്‍ബിയന്‍ കോടതി ഇയാളെ മൂന്നു വര്‍ഷ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. സ്വയം വെടിവെച്ച് കൊല്ലാന്‍ റഷ്യന്‍ യുവാക്കളെ പ്രേരിപ്പിച്ചതിനാണ് സൈബീരിയന്‍ കോടതി 22 കാരനെ ശിക്ഷിച്ചത്.

റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഫിലിപ്പ് ബുഡികിന്‍ നടത്തിയത്.കൗമാര പ്രായക്കാരായ യുവതികളെ മനഃപൂര്‍വ്വമായി ആത്മഹത്യയിലേക്ക് തള്ളിയിട്ടതല്ലെ എന്ന് ബിഡികിനോട് ചോദിച്ചു, ‘അതെ’, അവന്‍ പറഞ്ഞു. ‘തീര്‍ച്ചയായും ഞാന്‍ അത് ചെയ്തു. ഇനിയും ചെയ്യും, വിഷമിക്കേണ്ട, വൈകാതെ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും, എല്ലാവരും മനസ്സിലാക്കും’ അദ്ദേഹം പറഞ്ഞു. 2013 ല്‍ പുറത്തിറക്കിയ ഈ ഗെയിം, ഒറ്റപ്പെട്ടു കഴിയുന്ന, കാര്യമായി സൗഹൃദങ്ങളില്ലാത്ത കൗമാരപ്രായക്കാരെയാണ് വലയില്‍ കുരുക്കിയിരുന്നത്.

അതുകൊണ്ട് തന്നെയാണ് ഈ കളി വിജയകരമായി മുന്നേറി ലോകം അറിയാന്‍ തുടങ്ങിയത്. സ്‌കൈപ്പ് വഴി പരിചയപ്പെടുന്നവരെ ചില വീഡിയോകള്‍ കാണാന്‍ പ്രേരിപ്പിക്കും. ഇതില്‍ വിജയിക്കുന്നവരെ ബ്ലൂവെയില്‍ ഗെയിമിനു അടിപ്പെടുത്തും. ബലഹീനരാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇവരെ ഗെയിം കളിക്കാന്‍ സമ്മതിക്കൂ. ‘ബ്ലൂവെയില്‍ വെല്ലുവിളി’ കളിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍, കളിയുടെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ദിവസേനയുള്ള ജോലികള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ കളിക്കാര്‍ക്ക് നല്‍കും. 50 ദിവസത്തിലധികം പൂര്‍ത്തിയാക്കേണ്ട ജോലികളാണ് നല്‍കുന്നത്. ഓരോ നീക്കങ്ങളുടെയും ഫോട്ടോയും, വിഡിയോയും പകര്‍ത്തേണ്ടതുണ്ട്. തെളിവിനായി ഇത് കാണിക്കുകയും വേണം. ഓരോ യുവതി യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് ഗെയിം നിര്‍മാതാവിന് വ്യക്തമായ ലക്ഷ്യവുമുണ്ട്.

സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേക്ക് നയിക്കുന്നത്. 50 ദിവസം കൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ തികച്ചും ബയോളജിക്കല്‍ മാലിന്യമാണ്. അവരെ ഒഴിവാക്കി സമൂഹം വൃത്തിയാക്കുന്നതിലൂടെ നല്ല കാര്യമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂവെയില്‍ ഗെയിമിലൂടെ 130-ലധികം മരണം സംഭവിച്ചതായും 17 മരണങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയതായും അദ്ദേഹം സമ്മതിച്ചു. തന്നോട് അഭിപ്രായം ചോദിക്കുകയും സംസാരിക്കുകയും ചെയ്തതിനുശേഷമാണ് ഇവരെല്ലാം ആത്മഹത്യ ചെയ്തതെന്നാണ് ഫിലിപ്പ് പറയുന്നത്.കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇത്തരത്തില്‍ ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മുംബൈയിൽ വിദ്യാർത്ഥി മൻപ്രീത് സിങ് സഹാനി ആത്മഹത്യ ചെയ്തത് ഈഗെയിമിന്റെ സ്വാധീനത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതു ഗെയിമുകളെയും തേടിപ്പിടിച്ച് കയ്യിലാക്കുന്ന മലയാളികളിലും ഇതു പ്രചരിക്കുന്നു എന്നത് ഭീതിയുണർത്തുന്ന വാർത്തയാണ്.കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂവെയില്‍. പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണെന്ന സംശയത്തിലാണ് പൊലീസ്.

ഗെയിമുകൾക്ക് നമ്മുടെ കുട്ടികൾ അടിമകളാകും മുമ്പ് അവരെ പിന്തിരിപ്പിക്കാം.

ഇതാ ജാഗ്രതയോടെ ഇരിക്കാം

മക്കൾക്ക് ഫോൺ കൊടുക്കുന്നതിന് മിക്ക രക്ഷിതാക്കൾക്കും മടിയില്ല. ഹൈസ്കൂൾ എത്തിയാൽ മക്കൾക്കു ഫോൺ വാങ്ങിക്കൊടുക്കുന്നതും പതിവാണ്. മക്കളുടെ ഫോൺ ഉപയോഗം പരിമിതപ്പെടുത്താൻ വഴികളുണ്ട്.

∙ ഫോൺ ഉപയോഗം പരിമിതപ്പെടുത്താവുന്ന തരത്തിൽ സെറ്റ് ചെയ്യാൻ ചില ആപ്ലിക്കേഷനുകൾ സഹായിക്കും. Qustodio Parental Control ഇത്തരത്തിലുള്ള പെയ്ഡ് ആപ്ലിക്കേഷനാണ്.

∙ ഇൻസ്റ്റാൾ ചെയ്താൽ സ്പൈ ആപ്ലിക്കേഷനു സമാനമായി കുട്ടിയുടെ ഫോൺ കോളുകൾ രക്ഷിതാക്കൾക്ക് മോണിറ്റർ ചെയ്യാം. നമ്മൾ അനുവദിക്കുന്ന നമ്പരുകളിൽ നിന്നു മാത്രമേ കുട്ടിക്ക് ഫോൺകോൾ വരൂ എന്നു മാത്രമല്ല, ഈ നമ്പരുകളിലേക്ക് മാത്രമേ തിരിച്ചു വിളിക്കാനുമാകൂ.

∙ മൊബൈൽ ഫോണിലെ ഏതൊക്കെ ആപ്ലിക്കേഷനുകൾ കുട്ടിയെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഈ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാം.

∙ നിശ്ചിത സമയത്തേക്കു മാത്രമായും ഫോൺ ഉപയോഗം പരിമിതപ്പെടുത്താം. രാത്രി ഏഴു മണി വരെ ഇന്റർനെറ്റ് ഉപയോഗം, ഒമ്പതു മണി വരെ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള സമയം, പത്തുമണിക്കു ശേഷം ഫോൺ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുക തുടങ്ങി എങ്ങനെ വേണമെങ്കിലും ഈ ആപ്ലിക്കേഷനെ പ്രയോജനപ്പെടുത്താം.

∙ സിംകാർഡ് മാറ്റിയിട്ടാലും ഈ സെറ്റിങ് മാറ്റാനാകില്ല.

∙ രക്ഷിതാക്കളുടെ ഫോൺ കുട്ടികളുപയോഗിക്കുന്നതിനും നിയന്ത്രണം വയ്ക്കാം. Ourpact Junior Parental Control പോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ ചെറിയ കുട്ടികളുടെ ഫോൺ ഉപയോഗത്തിന് സമയം നിശ്ചയിക്കാം. രക്ഷിതാവിന്റെ ഫോണിൽ നിന്ന് ഇതേ ആപ്ലിക്കേഷൻ വഴി അനുവദിക്കുന്ന സമയങ്ങളിലേ കുട്ടിക്ക് ഫോൺ അൺലോക്ക് ചെയ്ത് ഉപയോഗിക്കാനാകൂ.


 

 
Loading...