ക​നേ​ഡി​യ​ന്‍ ശ​ത​കോ​ടീ​ശ്വ​ര ദ​മ്പതി​ക​ളെ ടൊ​റാ​ന്‍റോ​യി​ലെ വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബാ​രി (75), ഹ​ണി ഷെ​ര്‍​മാ​ന്‍ (70) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​ന്‍റെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

നീ​ന്ത​ല്‍ കു​ള​ത്തി​നു സ​മീ​പം ക​സേ​ര​യി​ല്‍​നി​ന്നും ബെ​ല്‍​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 15 ന് ​ആ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഡി​സം​ബ​ര്‍ 13 ന് ​ആ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​തി​നു ശേ​ഷം കു​ടും​ബ​വു​മാ​യി​പോ​ലും ഇ​വ​ര്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Loading...