കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ പറന്നുകയറി എന്ന് ആദ്യമായി കേള്‍ക്കുകയാകും. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്റാ അനയിലാണ് സംഭവം. റോഡിലൂടെ ഓടിയ കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കാണ് പറന്നു കയറിയത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ റോഡിലെ മീഡിയനില്‍ കയറി പറന്നു പൊങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരു ദന്ത ക്ലിനിക്കിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. സമീപത്തെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള സെഡാനാണ് ഇടിച്ചു കയറിയത്.

അപകടം നടന്നപ്പോള്‍ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ ഒരാള്‍ക്ക് കാറില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചെങ്കിലും മറ്റെയാള്‍ വാഹനത്തില്‍ കുടുങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്‌സ് എത്തിയാണ് രണ്ടാമത്തെയാളെ രക്ഷപ്പെടുത്തിയത്.

 

Loading...