കണ്ണൂർ: ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയുടെ വീട്ടിൽ റെയ്‌ഡ്‌ . ചപ്പാരപ്പടവ് സ്വദേശിയായ സാബിത്തിൻറെ വീട്ടിൽ തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കേസിൽ പിടിയിലാകും എന്ന് ഉറപ്പായതോടെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. സാബിത്തിനെ തിരിച്ചെത്തിക്കാനും ശ്രമങ്ങൾ ഊർജിതമാക്കി. സാബിത്ത് പ്രചരിപ്പിച്ച നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി അക്ഷയ് എന്ന യുവാവും പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു.

അക്ഷയ് ഇപ്പോൾ ജയിലിലാണ്. നേരത്തെ നടന്ന പറശിനിക്കടവ് കൂട്ടബലാത്സംഗത്തോട് സാമ്യമുള്ള കേസായതിനാൽ ജാഗ്രതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Loading...