ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങുമ്പോഴും മറ്റുമുള്ള ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍ബിഐ മറുപടി നല്‍കിയത്.

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ-കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത് അനധികൃത കച്ചവടമാണെന്നാണ് ആര്‍ബിഐയുടെ വിശദീകരണം.

പെയ്മെന്റ്സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.

Loading...