ച​ങ്ങ​രം​കു​ളം: ഫെയ്‌സ് ബുക്ക് വഴി പ്ര​ണ​യത്തിലായ പ​തി​നേ​ഴു​കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ. വ​യ​നാ​ട് പു​തു​ശേ​രി കോ​ളോ​ത്ത് മു​ഹ​മ്മ​ദ് അ​നീ​സ്(22)​നെ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ണ​യം ന​ടി​ച്ച് യുവാവ് കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​കയായിരുന്നു . എന്നാൽ യു​വാ​വി​ന്‍റെ സ്വ​ഭാ​വ​ദൂ​ഷ്യം മ​ന​സി​ലാ​ക്കി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ൽ നി​ന്ന് പിന്മാറി . സംഭവത്തെത്തുടർന്ന് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം ആവശ്യപ്പെടുകയായിരുന്നു .

യു​വാ​വ് മുൻപ് പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര പ​വ​ന്‍റെ ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.പെ​ണ്‍​കു​ട്ടി​യോ​ടൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട്ടു​കാ​രി​ൽ നി​ന്ന് പ​ല​പ്പോ​ഴാ​യി പ​ണം കൈ​പ്പ​റ്റു​ക​യും ആ​യി​രു​ന്നു.

വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മൈ​സൂ​രി​ൽ ഉ​ണ്ടെ​ന്ന് ക​ണ്ട​ത്തു​ക​യും പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ യു​വാ​വി​നെ കു​ടു​ക്കി​യ​ത് പ​ണം ന​ൽ​കാ​നെ​ന്ന് പ​റ​ഞ്ഞ് മൈ​സൂ​രി​ലെ​ത്തി​ച്ചാ​ണ്. മൈ​സൂ​രി​ലെ​ത്തി​യ എ​സ്ഐ മ​നോ​ജ്കു​മാ​റും പോ​ലീ​സു​കാ​രാ​യ അ​രു​ണും ഉ​ദ​യ​കു​മാ​റും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണെ​ന്നും 30000 രൂ​പ ബാ​ങ്കി​ലി​ട്ടു ത​രാ​ൻ വ​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞ് യു​വാ​വി​നെ വി​ളി​ച്ച് വ​രു​ത്തി വ​ല​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്തു.

Loading...