റിങ് മാസ്റ്റര്‍, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സുപരിചതയായി മാറിയ നന്ദന ജോണ് പോള്‍ സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധേയയായി മാറിയത്. ചിത്രത്തിലെ ആമിന എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ താരവും ആരാധകരും തമ്മിൽ നടന്ന വാഗ്വവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

നിരവധി ആരാധകര്‍ ഫോളോ ചെയ്യുന്ന നന്ദനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം സാരിയുടുത്ത പുത്തന്‍ ചിത്രം നന്ദന വര്‍മ്മ തന്റെ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. കമന്റുകളുമായി നിരവധിയാളുകള്‍ രംഗത്തെത്തി.

Loading...

അതിലൊരു വ്യക്തി താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വളരെ അസഭ്യമായ രീതിയിലാണ് വ്യക്തി കമന്റ് ചെയ്തത്. എന്നാല്‍ ഈ പറഞ്ഞ വാക്കുകള്‍ സ്വന്തം അമ്മയെ വിളിക്കൂ എന്ന് പറഞ്ഞ് നന്ദനയും ചുട്ട മറുപടി നല്‍കി. സംഭവം പുലിവാല് പിടിച്ചു എന്ന് മനസിലാക്കിയ വ്യക്തി ഉടന്‍ അവിടെ നിന്നും കടന്നു.

എന്നാല്‍ താരത്തിന്‍റെ മറുപടി അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. അയാൾക്ക്‌ കിട്ടേണ്ട മറുപടി തന്നെയാണ് ഇത് എന്നും, ഇതുപോലെ ധൈര്യമായിട് പ്രതികരിക്കണം എന്നും താരത്തെ അനുകൂലിച്ച് നിരവധി പേര്‍ എത്തി. കുടുംബത്തെ ആക്ഷേപിക്കരുതായിരുന്നു എന്നാണ് ചിലർ പറഞ്ഞത്‌.

എന്നാല്‍ ആരാധകന്റെ അമ്മക്ക് വിളിച്ചത് ശരിയായില്ല എന്ന രൂക്ഷ വിമര്‍ശനവുമായി മറ്റ്‌ ചിലരും രംഗത്തെത്തി. എന്തായാലും പിന്നീട് വിമർശനങ്ങൾ ഉയർന്നപ്പോൾ നന്ദന അയാളുടെ അമ്മയോട് ക്ഷമ ചോദിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്കെതിരെ പലവിധ ആക്രമണങ്ങളും നിരന്തരം നടക്കുന്ന സമയത്തു തന്നെ നന്ദനയുടെ ഈ മറുപടി വളരെ പ്രസക്തമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നന്ദനയുടെ മറുപടിക്ക് അഭിനന്ദനം നേര്‍ന്നു കൊണ്ട് കമന്റുകളായും നിരവധി പേര്‍ എത്തി.


 

 
Loading...