തെന്നിന്ത്യ​ൻ താരങ്ങളായ പ്രണയ ജോഡികളായിരുന്നു ചിമ്പുവും ഹൻസികയും എന്നാൽ ​താ​ര​ങ്ങ​ൾ പി​ന്നീ​ടു വേ​ർ​പി​രി​ഞ്ഞു.​ ആരാധകർ ഏറെ ഉത്ക്കണ്ഠയോടെയായിരുന്നു ഈ വാർത്തയെ നോക്കികണ്ടത് . നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ചിമ്പുവും ഹൻസികയും വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​ക​യാ​ണ്. ഇവരെ വീ​ണ്ടും ഒ​രു​മി​പ്പി​ച്ച​ത് സം​വി​ധാ​യ​ക​നാ​യ യു.​ആ​ർ. ജ​ലീ​ലാ​ണ്. സി​നി​മയു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.ഇ​രു​വ​രും ഒ​രു​മി​ച്ചെ​ത്തി​യ സി​നി​മ​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

ആദ്യകാലങ്ങളിൽ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രുന്ന ഇവർ ഒ​ടു​വി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യായിരുന്നു . എ​ന്നാ​യി​രി​ക്കും വി​വാ​ഹ​മെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു പി​ന്നീ​ട് എ​ല്ലാ​വ​രും ചോ​ദി​ച്ച​ത്. എ​ന്നാ​ൽ പെ​ട്ടെ​ന്നൊ​രു ദി​വ​സം ഇ​വ​ർ വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു.

മ​ഹാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​നാ​യി കു​റ​ച്ചു​കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ട്വി​റ്റ​റി​ലൂ​ടെ​യാണ് വ്യ​ക്ത​മാ​ക്കി​യ​ത്. സം​വി​ധാ​യ​ക​ന്‍റെ ട്വീ​റ്റ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി ഇ​രു​വ​രും പ​ഴ​യ പ്ര​ണ​യം പൊ​ടി​ത​ട്ടി​യെ​ടു​ത്തോ​യെ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു​ണ്ട്.

ജീ​വി​ത​ത്തി​ൽ ഒ​രു​മി​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രു​ന്ന​താ​യും എ​ന്നാ​ൽ അ​തി​ന് ക​ഴി​യാ​തെ വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ചി​ന്പു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. നാ​ളു​ക​ൾ​ക്ക് ശേ​ഷം സി​നി​മ​യ്ക്കാ​യി ഒ​രു​മി​ച്ച ഇ​രു​വ​രും വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യോ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ഹ​ൻ​സി​ക​യു​ടെ 50-ാമ​ത്തെ സി​നി​മ​യാ​ണ് മ​ഹാ.

Loading...