നമ്മളിൽ ഭൂരിഭാഗവും “ഉയർന്ന കൊളസ്ട്രോൾ” എന്ന പദവുമായി ഏറെ പരിചിതമായിരിക്കും. കാരണം ഈ ജീവിതശൈലീ രോഗം ഇപ്പോൾ വളരെ സാധാരണമാണ്. രക്തത്തിൽ ആരോഗ്യകരമല്ലാത്ത കൊളസ്‌ട്രോളിന്റെ അളവ് സാധാരണയിൽ നിന്നും കൂടുതലാകുമ്പോൾ ‘ഉയർന്ന കൊളസ്‌ട്രോൾ ‘എന്ന് നാം പറയും.ഇത് ഗുരുതരമായ രോഗാവസ്ഥയാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി, മറ്റ് അസുഖങ്ങൾ എന്നിവയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. മരുന്നുകളോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം,പതിവായ വ്യായാമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾക്ക് വിധേയമായി ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാം.

ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, ഒഴിവാക്കേണ്ട ചില അനാരോഗ്യകരമായ ശീലങ്ങൾ ഇവയാണ്.

ആരോഗ്യകരമായ കൊഴുപ്പുകൾ ഒഴിവാക്കുന്നത്

ഇപ്പോൾ, നമ്മളിൽ ഭൂരിഭാഗവും എല്ലാ കൊഴുപ്പും അനാരോഗ്യകരമാണെന്ന് കരുതുന്നു, ഇവ ശരീരഭാരം വർദ്ധിപ്പിക്കാനും കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും കാരണമാകുമെന്ന് കരുതുന്നു . ആരോഗ്യമുള്ള ശരീരത്തിന് നല്ല ആരോഗ്യകരമായ കൊഴുപ്പും വേണമെന്ന് നാം തിരിച്ചറിയുന്നില്ല. എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. ഉദാഹരണത്തിന്, പിസ്സായിലും ബർഗറിലുമുള്ള കൊഴുപ്പ് അനാരോഗ്യകരമാണെങ്കിലും, അവോക്കാഡോ, നെയ്യ്, തേങ്ങ എന്നിവയിലെ കൊഴുപ്പു ആരോഗ്യകരമാണ് . അതിനാൽ, ഭക്ഷണത്തിൽ ആരോഗ്യമുള്ള കൊഴുപ്പ് കൂട്ടിച്ചേർത്ത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും.

മാംസത്തിന്റെ തെറ്റായ രീതിയിലെ ഉപഭോഗം

നിങ്ങൾ ദിവസേന മാംസം കഴിക്കുന്നവരാണെങ്കിൽ ,നിങ്ങൾക്ക് ഉയർന്ന കൊളസ്‌ട്രോൾ കണ്ടെത്തിയെങ്കിൽ ഉടൻ നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതാണ്.ബീഫ് ,പോർക്ക് തുടങ്ങിയവ നിങ്ങൾ കഴിക്കുന്നുവെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടാകും.അതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനായി ചിക്കൻ,മത്സ്യവിഭവങ്ങൾ എന്നിവ ഇതിനു പകരം ഉപയോഗിക്കുക.

കാൽസ്യം കുറവുള്ള ഭക്ഷണം

ശരീരത്തിൻറെ ആരോഗ്യം നിലനിർത്തുന്നതിന് പ്രത്യേകിച്ച് എല്ലുകളുടെയും മസ്തിഷ്കകോശ വികസനത്തിനും ആവശ്യമുള്ള ധാതുക്കളിലൊന്നാണ് കാത്സ്യം. കൂടാതെ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ കാൽസ്യം സഹായിക്കുമെന്ന് ധാരാളം ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ പാലുൽപന്നങ്ങൾ, ചീര, മുട്ട മുതലായ കാത്സ്യം ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കൊളസ്ട്രോൾ അളവ് കൂടുതലാകാം.

ബേക്കറി ഭക്ഷണങ്ങൾ കഴിക്കുന്നത്

കേക്ക്, കുക്കീസ്, വെളുത്ത ബ്രഡ് തുടങ്ങിയ ഭക്ഷണങ്ങൾ നമ്മിൽ പലർക്കും ഇഷ്ടമാണല്ലോ ?ഇവയെല്ലാം ബേക്കറി ഉത്പന്നങ്ങളാണ്, ഇവ യീസ്റ്റ്, പഞ്ചസാര, മറ്റ് പ്രോസസ് ചെയ്ത ചേരുവകൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് ., ഈ ചേരുവകൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്, പ്രത്യേകിച്ച് നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെകിൽ ബേക്കറി ഭക്ഷണങ്ങൾ നിങ്ങളുടെ കൊളസ്ട്രോളിൻറെ അളവ് കൂട്ടും,കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

നാരു കുറഞ്ഞ ഭക്ഷണം കഴിക്കുന്നത്

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കൾ മുതലായ അവശ്യ പോഷകങ്ങൾക്കൊപ്പം നമുക്ക് അറിയാവുന്നതുപോലെ, നാരുകൾ നമ്മുടെ ഭക്ഷണത്തിൽ ചേർക്കേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഉള്ളവർക്ക് ഫൈബർ പ്രത്യേകിച്ച് സഹായകമാണ്. കാരണം ഈ അവസ്ഥയിൽ ധമനികളിൽ ധാരാളമായുണ്ടാകുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ ഇവയ്ക്ക് കഴിയും. അതിനാൽ, നാരുകളുള്ള ഭക്ഷണങ്ങൾ ,മുളപ്പിച്ച പയറുകൾ ,ധാന്യങ്ങൾ , പഴങ്ങൾ, ഇലക്കറികൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക

അമിതമായി മദ്യം ഉപയോഗിക്കുക

പതിവായി അമിത മദ്യം കഴിക്കുന്നത് നമ്മുടെ ആരോഗ്യം വളരെ മോശമാക്കും എന്ന് നമുക്കറിയാം. മാനസിക പ്രശ്നങ്ങളോടൊപ്പം, ക്യാൻസർ ഉൾപ്പെടെയുള്ള അപകടകരമായ ശാരീരിക പ്രശ്നങ്ങൾ ഇവ ഉണ്ടാക്കാം. ഇതിൽ അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, അതിനാൽ ഇടയ്ക്കിടെ ഇത് കഴിച്ചാലും നിങ്ങളുടെ കൊളസ്ട്രോൾ ലക്ഷണങ്ങളെ ദോഷകരമായി ബാധിക്കും.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാത്തത്

ഉയർന്ന കൊളസ്ട്രോൾ, ശരീരത്തിലെ ഉയർന്ന കൊഴുപ്പ് എന്നിവ പരസ്പരം കൈകോർക്കുന്ന ജീവിതശൈലി രോഗങ്ങളാണ്. ഉയർന്ന കൊളസ്ട്രോൾ ശരീരഭാരം വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ ശരീരഭാരംകുറയ്ക്കണം. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനായി , കർശനമായ ഭക്ഷണരീതി, വ്യായാമം എന്നിവ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ ചെയ്യണം.

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടുന്നത് കൊളസ്‌ട്രോളിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

Loading...