സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ സിനിമാ ഗാനങ്ങള്‍ വച്ച് ഡാന്‍സ് ചെയ്ത ജീവനക്കാര്‍ ക്യാമറയില്‍ കുടുങ്ങി.മധ്യപ്രദേശിലെ ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമായിരുന്നു ഓഫീസില്‍. പാട്ടുകളുടെ അകമ്പടിയോടെ തകര്‍ത്ത് നൃത്തമാടുകയായിരുന്നു ഉദ്യോഗസ്ഥരെല്ലാം.മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസിലായിരുന്നു ആഘോഷമെന്നാണ് സൂചനകള്‍. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നു.ഇത്രയും ആഘോഷത്തിനിടെയും ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ തുടരുന്നതും കാണാം.

Loading...


 

 
Loading...