കോയമ്പത്തൂർ :പ്ലസ്‌വൺ വിദ്യാര്‍ഥിനിയെ ആറംഗസംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി . ചൊവ്വാഴ്ച സുഹൃത്തിനൊപ്പം പാര്‍ക്കില്‍ പോകുന്നു എന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത് . സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരകൃത്യം നടത്തിയത് .പ്രതികളില്‍ നാല് പേരെ പിടികൂടിയതായി പോലീസ് ശനിയാഴ്ച വ്യക്തമാക്കി.

ഇതിനുശേഷം ആറംഗസംഘം കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പ്രതികള്‍ ചിത്രീകരിച്ചുവെന്ന് പോലീസ് പറയുന്നു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി കാര്യങ്ങള്‍ അമ്മയോടു പറയുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പ്രതികളെ പോലീസ് പിടികൂടി. രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് തങ്ങള്‍ എന്നും പോലീസ് വ്യക്തമാക്കി.

Loading...