തിരുവനന്തപുരം : വിദ്യാർഥി യൂണിയൻ പ്രവർത്തനത്തിനായി പല കോളജുകളിലും നൽകുന്ന മുറികൾ ഇടിമുറികളായി മാറുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കോളജ് ക്യാംപെയ്ൻ കമ്മിഷൻ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശനം. തങ്ങൾക്കു സ്വാധീനമുള്ള കോളജുകളി‍ൽ മറ്റു വിദ്യാർഥി സംഘടനകളെ പ്രവർത്തിക്കാനും യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഭയരഹിതമായി പങ്കെടുക്കാനും സമ്മതിക്കുന്നില്ല. എസ്എഫ്ഐയെക്കു‌റിച്ചാണ് പരാതികളിലേറെയും. ചില അധ്യാപക സംഘടനകൾ ഇതിനു കൂട്ടു നിൽക്കുന്നുണ്ടെന്നും കമ്മിഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

യൂണിവേഴ്സിറ്റി കോളജിൽ നടന്ന ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് കമ്മിഷനെ നിയോഗിച്ചത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, ഗവ. ആർട്സ് കോളജ്, എംജി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മടപ്പള്ളി കോളജ് എന്നിവിടങ്ങളിൽ ഇടിമുറി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദാഹരണങ്ങളായി കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഇത് തടയാൻ കോളജുകളിൽ ഓംബുഡ്സ്മാൻ സംവിധാനം രൂപീകരിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

Loading...