ന്യൂഡൽഹി ∙ കശ്മീരിലെ ഉറി സേനാതാവളത്തിലെ ഭീകരാക്രമണത്തിനു പിന്നാലെ, നിയന്ത്രണരേഖയിലൂടെ ഭീകരരുടെ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങൾ ഇന്ത്യൻ സേന തകർത്തു. ഏറ്റുമുട്ടലിൽ 10 ഭീകരരെ സൈന്യം വധിച്ചു. ഭീകരരെ ചെറുക്കുന്നതിനിടെ ഒരു ജവാൻ വീരമൃത്യുവരിച്ചു.

ഇതിനിടെ, നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച പാക്ക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ വെടിയുതിർത്തു. ഇന്നലെ ഉച്ചയ്ക്കുശേഷം ഉറി മേഖലയിലാണു പാക്ക് സൈനികരുടെ പ്രകോപനമുണ്ടായത്. 18 ജവാൻമാർ വീരമൃത്യുവരിച്ച ഉറിയിലെ പാക്ക് ഭീകരാക്രമണത്തോടുള്ള പ്രതികരണത്തിനു വിവിധ സാധ്യതകൾ കേന്ദ്രസർക്കാർ പരിഗണിച്ചുവരുന്നതിനിടെ, സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ഇന്നു നിർണായകയോഗം ചേരും.

ഉറി, നൗഗാം സെക്ടറുകളിലൂടെ 15 ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണു വിവരം. നൗഗാമിലെ ഏറ്റുമുട്ടലിലാണ് സൈനികനു ജീവൻ നഷ്ടമായത്. നിയന്ത്രണരേഖയിലെ പാക്ക് വെടിവയ്പിൽ ആർക്കും പരുക്കില്ലെന്നാണു വിവരം.

അതേസമയം, ഉറി ഭീകരാക്രമണക്കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉറി സേനാതാവളത്തിലെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ ഡിഎൻഎ സാംപിളുകളും ശേഖരിക്കും. പാക്ക് ആസ്ഥാനമായ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. നാലു ഭീകരരെയും തിരിച്ചറിയുന്നതിനായി ഇവരുടെ ഫോട്ടോകളും മറ്റു വിവരങ്ങളും എൻഐഎ പാക്കിസ്ഥാനു കൈമാറും. ആക്രമണത്തിന് ഒരു ദിവസം മുൻപെങ്കിലും ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടാകുമെന്നാണു സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

കശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്താൻ ഇന്നലെ വീണ്ടും

Loading...