കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി കേരള കോണ്‍ഗ്രസില്‍ തമ്മിലടി . ജോസ് കെ.മാണി വിളിച്ച ബദല്‍ സംസ്ഥാനസമിതിയോഗം ഉച്ചയ്ക്ക് കോട്ടയത്ത് നടക്കും. എന്നാൽ ഇത് അനധികൃ‍തമാണെന്നും ‘യോഗത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി വിട്ടുപോകുന്നതിന് തുല്യമാണെന്നും പി ജെ ജോസഫ് വ്യക്തമാക്കി .

അതേസമയം ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പി ജെ ജോസഫിന്റെ ഇ-മെയില്‍. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലില്‍ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

Loading...