മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി എന്നിവര്‍ മല്‍സരിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിട്ട് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ മൂന്നു പ്രമുഖരും മത്സരിക്കില്ല എന്ന് മുല്ലപ്പള്ളിയും രമേശും അറിയിച്ചത്.

ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തങ്ങളേറെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളില്‍ സിറ്റിങ് എംപിമാര്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക വൈകിട്ട് 6.30ന് പ്രഖ്യാപിക്കും. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനമേഖല കേരളമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.സി.േവണുഗോപാലിന് മറ്റ് സംസ്ഥാനങ്ങളില്‍ തിരക്കുകളേറെയാണ്. പട്ടികയില്‍ മിടുമിടുക്കരും ചുണക്കുട്ടികളും ഉണ്ടാവുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.

മൂന്നു സീറ്റുകളില്‍ മാത്രമാണ് തര്‍ക്കം ശേഷിക്കുന്നത്. ഇടുക്കി, വയനാട് സീറ്റുകളില്‍ യഥാക്രമം ഡീന്‍ കുര്യാക്കോസിനേയും ടി.സിദ്ദിഖിനേയും മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഡീനിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെങ്കില്‍ വയനാട്ടില്‍ കെ.പി അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു.

രണ്ടില്‍ ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാട് ഐ ഗ്രൂപ്പ് എടുത്തതോടെ രണ്ട് പേര് വീതം തിരഞ്ഞെടുപ്പ് സമിതിക്ക് വിടാന്‍ തീരുമാനിച്ചത്. വടകരയാണ് തീരുമാനമാകാത്ത മൂന്നാമത്തെ മണ്ഡലം. ഇവിടെ കെഎസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തോ ഒരു പുതുമുഖമോ സ്ഥാനാര്‍ഥിയായേക്കാം.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ മത്സരിക്കും. എറണാകുളത്ത് അവസാന നിമിഷം ഹൈബി ഈഡന് പകരം സിറ്റിങ് എംപി കെ.വി തോമസിന് തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് എല്ലാ സാധ്യതയും

ഇവര്‍ സ്ഥാനാര്‍ഥികളാകും
കാസര്‍കോട്: സുബ്ബയ്യറായ്
കണ്ണൂര്‍: കെ.സുധാകരന്‍
കോഴിക്കോട്: എം.കെ രാഘവന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠന്‍
തൃശൂര്‍: ടി.എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹനാന്‍
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ശശി തരൂര്‍

അവസാന നിമിഷം മാറ്റങ്ങള്‍ക്ക് സാധ്യത
എറണാകുളം; കെ.വി തോമസ്/ ഹൈബി ഈഡന്‍
പത്തനംതിട്ട: ആന്റോ ആന്റണി/ മാത്യു കുഴല്‍നാടന്‍/പി.സി വിഷ്ണുനാഥ്‌
ഇടുക്കി: ഡീന്‍ കുര്യാക്കോസ്/ ജോസഫ് വാഴയ്ക്കന്‍
വയനാട്: ടി.സിദ്ദിഖ്/ കെ.പി അബ്ദുള്‍ മജീദ്

ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനമേഖല കേരളമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.സി.േവണുഗോപാലിന് മറ്റ് സംസ്ഥാനങ്ങളില്‍ തിരക്കുകളേറെയാണ്. പട്ടികയില്‍ മിടുമിടുക്കരും ചുണക്കുട്ടികളും ഉണ്ടാവുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.

Loading...