സുരക്ഷിതമായ രീതിയിൽ ഗര്‍ഭധാരണം തടയാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് കോപ്പര്‍ ടി.പൊതുവേ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ ഇത് ഉപയോഗിക്കാനാകും. ഇത് 99 ശതമാനവും ഫലപ്രദമാണ്.
എന്നാൽ കോപ്പര്‍ ടി ചിലരില്‍ അണുബാധയുണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ അണുബാധയുണ്ടായവര്‍ അതിന് ഇടയാക്കിയ കാരണമെന്തെന്ന് വിശദമായ പരിശോധനയിലൂടെ കണ്ടെത്തി പരിഹരിക്കണം. വിദഗ്ധരുടെ സഹായമില്ലാതെ ഒരിക്കലും കോപ്പര്‍ ടി നിക്ഷേപിക്കരുത്. അത് അണുബാധയുണ്ടാക്കും. കോപ്പര്‍ ടി അവിടെ തന്നെയുണ്ടോയെന്ന് അതിന്റെ പുറത്തേക്കു നീണ്ടുകിടക്കുന്ന നൂലില്‍ പിടിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നത് അതിന്റെ സ്ഥാനം തെറ്റാനും അതുവഴി അണുബാധയുണ്ടാകാനും ഇടയാക്കുന്നുണ്ട്.

അണുബാധയുണ്ടായാല്‍ വൈകാതെ തന്നെ വൈദ്യസഹായം തേടണം. ബുദ്ധിമുട്ടുകള്‍ കൂടുകയാണെങ്കില്‍ കോപ്പര്‍ ടി നീക്കം ചെയ്യാം. തുടര്‍ന്ന് ഗര്‍ഭനിരോധനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ലളിതാംബിക കരുണാകരന്‍ എ.
പ്രൊഫസര്‍
ഗൈനക്കോളജി വിഭാഗം
ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

Loading...