വാഷിങ്ടണ്‍/ ബ്രസീലിയ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3.12ലക്ഷമായി. 18.10 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി.  25.94 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,828 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

അമേരിക്കയില്‍ നിത്യവും ആയിരത്തിലധികം പേര്‍ മരണപ്പെടുന്ന നില തുടരുകയാണ്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. ഇതുവരെ 15.07 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 89,599 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്.

 അമേരിക്ക കഴിഞ്ഞാല്‍ മരണസംഖ്യ ഏറ്റവും കൂടുതലുള്ളത് യുകെയിലാണ്. 34,466 പേര്‍.  24 മണിക്കൂറിനിടെ 468 പേരാണ് യുകെയില്‍ മരിച്ചത്. എന്നാല്‍ ഒരു ദിവസത്തെ മരണത്തില്‍ യുകെയെ പിന്തള്ളി ബ്രസീലാണ് മുന്നിൽ. 816 പേരാണ് 24 മണിക്കൂറിനിടെ ബ്രസീലില്‍ മരണപ്പെട്ടത്. ബ്രസീലിന്റെ അവസ്ഥ അതീവ ഗുരുതരമായനിലയിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്.

14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 15,633 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. പ്രസിഡന്റ് ജയില്‍ ബൊല്‍സനാരോയുടെ നടപടികളാണ് ബ്രസീലില്‍ സ്ഥിതി രൂക്ഷമാക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം തന്നെ വൈകിയാണ് ബ്രസീലില്‍ പ്രഖ്യാപിച്ചത്. ഈ അവസ്ഥയിലൂടെ രാജ്യം കടന്നു പോകുമ്പോഴും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ്.

യുഎസും സ്പെയിനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. സ്‌പെയിന്‍ -2.77ലക്ഷം, റഷ്യ-2.72 ലക്ഷം, യുകെ- 2.40 ലക്ഷം, ബ്രസീല്‍-2.33ലക്ഷം, ഇറ്റലി -2.25 ലക്ഷം, ഫ്രാന്‍സ് -1.8 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

കേസുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യയെങ്കിലും മരണ നിരക്ക് കുറവാണ്-2537.

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,941 ആണ്. അതേ സമയം ഇന്ത്യയില്‍ സ്ഥിരീകരിച്ച കേസുകള്‍ 90,000 കടന്നു. 

രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍

അമേരിക്ക    15.07 ലക്ഷം          89,599

സ്‌പെയിന്‍     2.77ലക്ഷം        27563

റഷ്യ          2.72 ലക്ഷം         2537

യുകെ          2.40ലക്ഷം          34,466

ഇറ്റലി         2.25ലക്ഷം             31763

ബ്രസീല്‍        2.33ലക്ഷം         15,633 

ഫ്രാന്‍സ്        1.80ലക്ഷം           27,625

ജര്‍മ്മനി         1.76ലക്ഷം          8027

തുര്‍ക്കി         1.48 ലക്ഷം          4096

ഇറാന്‍            1.18ലക്ഷം          6,937

ഇന്ത്യ              90,648                2871

പെറു             88,541               2,523

ചൈന            82,941               4,633

Loading...