കോട്ടയം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. മേയ് 11ന് അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26നു കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹരോഗിയായിരുന്നു.

Loading...