പാലക്കാട്: മഞ്ചിക്കണ്ടിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഹൈക്കോടതിയുടെ അനുമതി. മാവോയിസ്റ്റ് എറ്റുമുട്ടലിൽ അന്വേഷണം വേണം. സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിക്കണം.

പൊലീസുകാര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണം. പരിശോധനാഫലം ഉടൻ സെഷൻസ് കോടതിക്കു കൈമാറണം. കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങൾ ശേഖരിക്കണമെന്നും കോടതി നിർദേശിച്ചു. 

മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹ‍ർജി സമർപ്പിച്ചിരുന്നു. കൊല്ലപ്പെട്ട മണിവാസകം, കാർത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യജ ഏറ്റുമുട്ടലാണെന്നും പോലീസുകാർക്കെതിരെ കേസ് എടുത്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

അതേസമയം ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് സിപിഐ രംഗത്തുവന്നു.  കൊലക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ.പ്രകാശ് ബാബു ആവശ്യപ്പെട്ടു.

Loading...