ലഖ്നൗ : രണ്ടാനച്ഛൻ ആറുവയസുകാരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച് വിവധയിടങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ നവംബർ 19 നാണ് ക്രൂരകൃത്യം നടന്നത്. രാം സാവ്രെ യാദവ് എന്നയാളാണ് ഫരീദ് എന്ന സൂരജ് യാദവിനെ കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സാവ്രെ യാദവിനെയും, ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അടുത്തിടെയാണ് സാവ്രെ യാദവിനെ സൂരജിന്റെ അമ്മ ഹിന വിവാഹം കഴിച്ചത്. തുടർന്ന് മകന്റെ പേര് മാറ്റി. എന്നാൽ സാവ്രെ യാദവിനും ഇയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നു. ഈ വെറുപ്പാണ് കൊലപാതകത്തിന് കരണമായതെന്നും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.

Loading...