ഗോ​ഹ​ട്ടി: പോ​ലീ​സു​കാ​ർ നോ​ക്കി​നി​ൽ​ക്കെ അ​മ്മ​യെ​യും മ​ക​നെ​യും ആ​ൾ​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. ആ​സാ​മി​ലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത് . യു​വ​തി​യേ​യും ഇ​വ​രു​ടെ ര​ണ്ട് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ടം യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​മാ​താ​വി​നെ​യും അ​ടി​ച്ചു​കൊ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​പ്പ​ർ ആ​സാ​മി​ലെ തി​ൻ​സു​കി​യ ജി​ല്ല​യി​ൽ ഷോ​പു​ർ തേ​യി​ല എ​സ്റ്റേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. അ​ജ‍​യ് താ​ൻ​ടി ഇ​യാ​ളു​ടെ അ​മ്മ ജ​മു​ന താ​ൻ​ടി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ച് മു​ത​ൽ അ​ജ‍​യ് താ​ൻ​ടി​യു​ടെ ഭാ​ര്യ രാ​ധ​യേ​യും ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ൾ അ​മ്മ​യു​ടേ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം അ​ജ‍​യ് താ​ൻ​ടി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള സെ​പ്ടി​ക് ടാ​ങ്കി​ൽ ക​ണ്ടെ​ത്തി. ഇ​തോ​ടെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ അ​ജ‍​യ് താ​ൻ​ടി​യേ​യും ജ​മു​ന​യേ​യും ക​മ്പും വ​ടി​യു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ ജ​മു​ന മ​രി​ച്ചു. അ​ജ‍​യ് താ​ൻ​ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ക്ര​മം ന​ട​ക്കു​മ്പോ​ൾ പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ട​പെ​ട്ടി​ല്ല. വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി​രു​ന്നെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടാ​തെ മാ​റി​നി​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. രാ​ധ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ലു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Loading...