ഡല്‍ഹി :വിവാഹിതയായ യുവതിയെ വീട്ടിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. നാലുവയസ്സുള്ള മകൻറെ കണ്മുന്നിലിട്ടാണ് ഈ ക്രൂരകൃത്യം നടന്നത് .ഡല്‍ഹിയിലെ ചിരാഗ് ദില്ലിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. യുവതിയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കണമെന്ന് ഇയാളുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് യുവാവിന്റെ ആക്രമണം.

‘തങ്ങള്‍ ഇരുവരും കടബാധ്യതകളില്‍ പെട്ടിരിക്കുകയാണെന്നും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചുവെന്നും ഒരുമിച്ച് സംസ്‌കരിക്കണമെന്നും’ കത്തില്‍ പറയുന്നു. ചിരാഗ് ദില്ലിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പിങ്കി ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. അംബേദ്കര്‍ നഗറില്‍ ഡ്രൈവര്‍ ആയ സണ്ണി (27) ആണ് ആക്രമണം നടത്തിയത്. പിങ്കിയുടെ ഭര്‍ത്താവ് രവീന്ദ്രര്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ മെക്കാനിക്ക് ആണ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു

Loading...