USA, New York State, New York City, Crime scene barrier tape

മുംബൈ: ഭാര്യയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭർത്താവ് കൊന്നു. 37 കാരനാണ് ഭാര്യയെ ഉപദ്രവിച്ചയാളെ കൊന്നത്. വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. താജ്ബഹദൂർ മൗര്യ എന്നയാളാണ് മുൻ ഭാര്യയോട് അപമര്യാദയായി പെരുമാറിയ രാജേഷ് സിംഗ് എന്ന ഇരുപത്തിയേഴുകാരനെ വെട്ടി കൊലപ്പെടുത്തിയത്.

മുംബൈയിലെ ജോഗേശ്വരി സ്ട്രീറ്റിലാണ് സംഭവം. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുൻ ഭാര്യയെ ഉപദ്രവിച്ചതിന് മൗര്യയ്ക്ക് രാജേഷ് സിംഗിനോട് പകയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. മര്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Loading...