പ്രവാസികളുടെ ഏറ്റവും വലിയ ഒരാഗ്രഹമാണു നാട്ടിലേയ്ക്ക് പോകുമ്പോൾ ടി.വി കൊണ്ടു പോകുക എന്നത്. എന്നാൽ ഇതിന്റെ നികുതിയെ കുറിച്ചു വളരെ വിചിത്രമായ അറിവുകളാണു ഇന്റർനെറ്റിൽ നിന്നു നമുക്ക് ലഭിക്കുന്നത്. പല വെബ്‌സൈറ്റൂകളും പലതരത്തിലാണു നികുതിയെ കുറിച്ചു പറയുന്നത്. അതുകൊണ്ടു തന്നെ ഇതിൽ പലതും തെറ്റായ വിവരങ്ങളാണു നൽകുന്നത്.

എന്നാൽ മലയാളം ന്യൂസ് പ്രസ്സിൽ ആരംഭിച്ച  പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള ഈ ലേഖനപരമ്പരയുടെ രണ്ടാം ഭാഗത്തിൽ കുറച്ചു കൂടി ആധികാരികത വരുത്തി, വിദേശത്തുനിന്ന് ടിവി കൊണ്ടുവരുമ്പോൾ എത്ര നികുതി കൊടുക്കണം, 32 ഇഞ്ച് എൽ.ഇ.ഡി ടിവിക്കു നികുതി കൊടുക്കണമോ? ഇപ്രാവശ്യത്തെ ബഡ്ജറ്റിൽ നികുതി ഒഴിവാക്കിയിട്ടുണ്ടോ? തുടങ്ങിയ പ്രവാസികളുടെ സംശയങ്ങൾക്ക് പ്രശസ്ത ബ്ലോഗറായ മാത്തപ്പൻ മറുപടി നൽകുന്നു.

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ ഭാഗം 2.

1. ഞാൻ ഒരു 21 ഇഞ്ച് ടി.വി നാട്ടിലേയ്ക്ക് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു ഇതിനു നികുതി കൊടുക്കണമോ? ഇതിനു ഡ്യൂട്ടി കിഴിവുണ്ടോ?

നിങ്ങൾക്ക് നികുതി കൊടുക്കണം, നികുതി കിഴിവുള്ള വീട്ടൂപകരണങ്ങളുടെ കൂട്ടത്തിൽ ഇത് പെടില്ല. 26 ആഗസ്റ്റ് 2013 നുശേഷം എല്ലാ ടി.വി യ്കും നികുതി കൊടുക്കണം.

2. 32 ഇഞ്ച് ടിവിക്ക് താഴെയുള്ള ടി.വി ക്കു നികുതി വേണ്ടാ എന്നു ചില വെബ്‌സൈറ്റൂകൾ പറയുന്നു ശരിയാണോ?

ശരിയല്ല, അതു വെറും ഊഹാപോഹങ്ങൾ മാത്രമാണ്.

3. എത്രയാണു നികുതി കൊടുക്കേണ്ടത്?

35 ശതമാനം കസ്റ്റ്ംസ് ഡ്യൂട്ടിയും അതിന്റെ 3 ശതമാനം വിദ്യാഭ്യാസ സെസ്സും കൂട്ടി 36.05 ശതമാനം കൊടുക്കണം.

4. ഇപ്രാവശ്യത്തെ ബഡ്ജറ്റീൽ ഇറക്കുമതി നികുതി കുറച്ചതായി വാർത്തകളുണ്ടല്ലോ അതിൽ വല്ല വാസ്തവമുണ്ടോ?

ഈ ചോദ്യത്തിനു പല വെബ്‌സൈറ്റുകളൂം തെറ്റായ വിവരം നൽകുന്നു. ബഡ്ജറ്റീൽ പറഞ്ഞിരിക്കുന്നത് എൽ.ഇ.ഡി എൽ.സി ഡി ടിവിയുടെ കാര്യമല്ല. അതിന്റെ സ്‌പെയർപാർട്ടുകളുടെ കാര്യമാണ്. അതായത് ഇന്ത്യയിൽ അസ്സംബ്ലി ചെയ്യുന്ന എൽ.ഇ.ഡി / എൽ.സി.ഡി ടിവികൾക്ക് അതിന്റെ നിർമ്മാണ വസ്തുക്കൾ, പാനലുകൾ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. അതിന്റെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അതിന്റെ നികുതിയാണ് കുറച്ചത്. അല്ലാതെ പുറത്തു നിർമ്മിച്ചു അസംബ്ലി ചെയ്ത എല്ലാ ടി.വി കൾക്കും നികുതി ബാധകമാണ്.

7. എങ്ങിനെയാണു ടി.വി യുടെ വില കണക്കാക്കുന്നത്, വാങ്ങിച്ച രസീതി കാണിച്ചാൽ വല്ല പ്രയോജനമുണ്ടോ?

ഇന്ത്യയിലെ അതിന്റെ നിരക്ക് കസ്റ്റംസ് ഡാറ്റ ബേസിലുണ്ട് . അതിനനുസരിച്ചാണു നികുതി നൽകേണ്ടത്. അല്ലാതെ നിങ്ങളുടെ രശീതി അടിസ്ഥാനമാക്കിയല്ല. ഇനി ഉപയോഗിച്ച പഴയ ടി.വിയാണു ഇതു എന്ന് സ്ഥാപിക്കാൻ രശീതി സഹായിക്കും. അങ്ങിനെ വരുമ്പോൾ കാല പഴക്കത്തിനനുസരിച്ചു വില കുറയ്കാൻ കസ്റ്റംസ് ഓഫീസർക്ക് സാധിക്കും. ഇതിനു പ്രത്യേക നിയമം ഒന്നുമില്ല അത് കസ്റ്റംസ് ഓഫീസറുടെ വിവേചനാധികാരമാണ്. ഈ സമയത്തു അദ്ദേഹത്തിനോടു ഒന്നു ‘റിക്വസ്റ്റ് ‘ചെയ്യുന്നത് നികുതി കുറയ്ക്കാൻ സഹായിക്കും.

8. എന്റെ സുഹൃത്ത് പറയുന്നു അദ്ദേഹത്തിനു 20 ശതമാനമേ നികുതി കൊടുക്കേണ്ട വന്നുള്ളൂ. ശരിയാവാൻ സാധ്യതയുണ്ടോ?

അത് മിക്കവാറും പഴയ ടിവിയാണെന്നു തെറ്റിദ്ധരിപ്പിച്ചു വില കുറച്ച് കാണിച്ചതാവാനെ വഴിയുള്ളൂ. അല്ലാതെ നിയമപരമായി അങ്ങിനെ ചെയ്യാൻ സാധിക്കില്ല.

9. ഞാൻ വിസ കാൻസൽ ചെയ്തു വരികയാണു എനിക്ക് ടി.വി കാര്യത്തിൽ നികുതി ഇളവ് ലഭിക്കുമോ?

പല സാധനങ്ങൾക്കും നികുതി ഇളവ് ലഭിക്കുമെങ്കിലും. ടി.വി യ്ക്ക് നികുതി കൊടുത്തേ മതിയാകൂ.

10. ഞാൻ ടി.വിയുണ്ടു എന്ന് ഡിക്ലയർ ചെയ്യണോ?
തീർച്ചയായും നിങ്ങൾ ഡിക്ലയർ ചെയ്യണം, പുതിയ ഡിക്ലറേഷൻ ഫോറത്തിൽ അതിനായി ഒരു അഡീഷ്ണൽ കോളം ഉണ്ടു. അവിടെ പൂരിപ്പിക്കണം.

11. ടി. വി വാങ്ങി അതു നാട്ടിലേക്ക് കൊണ്ടു വരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.

50 ഇഞ്ച് നു മുകളിലാണെങ്കിൽ അത്തരം ലഗ്ഗേജുകൾ കൈകാര്യം ചെയ്യാൻ എയർലൈനിനു സൗകര്യമുണ്ടോ എന്നു അന്വേഷിക്കണം. പല എയർലൈനുകളും ഈ സേവനം അനുവദിക്കാറില്ല. ഇനി ചെക്ക് ഇൻ ചെയ്യുമ്പോൾ ടി.വി യാണു അതു ‘ഫ്രാജൈൽ ‘ എന്നു എഴുതി വേറെ കൺവയർ ബെൽട്ടിലാണു അയക്കേണ്ടത് അല്ലെങ്കിൽ നാട്ടിൽ ചെല്ലുമ്പോൾ ടി.വി പൊട്ടി കിട്ടാൻ സാധ്യതയുണ്ട്

12. കസ്റ്റംസ് ഡാറ്റാ ബേസും നികുതിയും താഴെ കൊടുക്കുന്നു. എന്നിരുന്നാലും ഇതിൽ നിന്നു മാറ്റം വരുത്താൻ കസ്റ്റംസ് ഓഫീസർക്ക് അധികാരമുണ്ട്.

tv-guide-newspressBy: മാത്തപ്പൻ

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ ഭാഗം 1 ഈ ലിങ്കിൽ വായിക്കാം. LINK (സ്വർണ്ണം നാട്ടിലേയ്ക്ക് എങ്ങനെ കൊണ്ടുവരാം)

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ ഭാഗം 3 LINK (കാർ ഇറക്കുമതിയെ കുറിച്ചു അറിയേണ്ട കാര്യങ്ങൾ)

മലയാളം ന്യൂസ് പ്രസ്സിൽ ആരംഭിച്ച പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള  ആധികാരികമായ ലേഖന പരമ്പരക്ക്  മികച്ച പ്രതികരണമാണ് വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായാത്. വായനക്കാർ അയക്കുന്ന സംശയങ്ങൾക്ക് തുടർന്നുള്ള ലേഖനങ്ങളിൽ മറുപടി നൽകുന്നതായിരിക്കും.

ഇന്ത്യൻ കസ്റ്റ്ംസ് നിയമങ്ങളെ കുറിച്ച് പ്രവാസികളുടെ സംശയങ്ങൾ ഞങ്ങളോട് ചോദിക്കാം, വായനക്കാരുടെ സംശയങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഈ മെയിലിൽ അയക്കുക.

email: [email protected]

ഇന്ത്യൻ കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള ഈ ലേഖനപരമ്പര എല്ലാ പ്രവാസികൾക്കും ഉപകരപ്രദമായിരിക്കും, അതിനാൽ ഈ ലേഖനപരമ്പര വായനക്കാരുടെ സുഹൃത്തുക്കൾക്കുമായി ഷെയർ ചെയ്യുക.

Loading...