ബംഗളൂരു: ഡേറ്റിംഗ് ആപ്പിലൂടെ 39 കാരന് 41,000 രൂപ നഷ്ടപ്പെട്ടു . വെങ്കട്ടപുര സ്വദേശിയായ യുവാവാണ് ഡേറ്റിംഗ് ആപ്പിലൂടെ കബളിക്കപ്പെട്ടത് .മനീഷ അഗര്‍വാള്‍ എന്നപേരിൽ പരിചയപ്പെട്ട യുവതിയുമായി ഇയാൾ അടുത്തിരുന്നു . യുവതി ഇയാളെ നഗ്‌നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു.ദൃശ്യങ്ങൾ റെക്കോര്‍ഡ് ചെയ്ത യുവതിഅവയൊക്കെ യു ട്യൂബ് , വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു . പണം നല്‍കിയാല്‍ ഇവ ഡിലീറ്റ് ചെയ്യുമെന്നറിയിച്ചു. ഭീഷണിക്ക് വഴങ്ങിയ യുവാവ് പല തവണകളായി രണ്ടു മൊബൈല്‍ നമ്പറുകളിലേക്ക് 41,000 രൂപ ഇ-വാലറ്റ് വഴി അയച്ചു.

എന്നാല്‍ വീണ്ടും പണമാവശ്യപ്പെട്ടപ്പോഴള്‍ ഇയാൾ പോലീസില്‍ പരാതി നല്‍കി. യുവതിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡേറ്റിങ് അപ്ലിക്കേഷനുകളില്‍ പലരും വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ആശയവിനിമയം നടത്തുന്നതെന്നതിനാല്‍ അവ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയെന്നത് പ്രാവര്‍ത്തികമല്ലെന്ന് ഒരു സീനിയര്‍ പോലീസ് ഓഫീസര്‍ പറയുന്നു. കൂടാതെ പണമിടപാട് നടത്തിയ രണ്ടു നമ്പറുകളുടെ ലൊക്കേഷനുകള്‍ രണ്ട് സംസ്ഥാനങ്ങളിലാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇ വാലെറ്റ് വഴി നടത്തിയ ഓണ്‍ ലൈന്‍ ഇടപാടുകളെ ആശ്രയിച്ച് യുവതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ബംഗളൂരു മഠിവാള പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ പരാതി നല്‍കിയത്.

Loading...