നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതിയും പുതിയ പരിവർത്തനങ്ങൾ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞകാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ധിച്ചതായും മോദി പറഞ്ഞു.

ഡിജിറ്റൽ മേഖലയിലെ വളർച്ച സാമ്പത്തിക മേഖലയിൽ ഗുണംചെയ്തു. ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിലയുറപ്പിക്കണം. വിദ്യാസമ്പന്നരായ യുവാക്കൾ ഭീകരവാദത്തിൽ ആകൃഷ്ടരാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഭീകരവാദത്തിൽ നല്ലതെന്നും ചീത്തയെന്നും ഇല്ല. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയൻ ആദർശങ്ങൾ ആണെന്നും മോദി ദാവോസിൽ പറഞ്ഞു.

Loading...