സിനിമാപ്രേമികള്‍ എല്ലാവരും തന്നെ ഒരു പോലെ ഏറ്റെടുത്ത ചിത്രമാണ് 96. ചിത്രത്തില്‍ ഉള്‍പ്പെടുത്താത്ത ഒരു രംഗം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഈ രംഗമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. എസ്. ജാനകി അഭിനയിച്ച രംഗത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. എന്നാല്‍ എസ് ജാനകിയെ പോലൊരാള്‍ അഭിനയിച്ച രംഗം ഒഴിവാക്കിയത് ഒട്ടും ശരിയായില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. അതെസമയം ഈ രംഗം ഒഴിവാക്കാന്‍ വ്യക്തമായ കാരണം ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്.

ജാനകിയമ്മ അഭിനയിച്ച സീന്‍ ഒഴിവാക്കിയതിന്റെ പ്രധാന കാരണം ഇതാണ്. ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല. മാത്രമല്ല, നിലവിലുള്ള നമ്മുടെ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ധരാത്രി എസ്. ജാനകിയെ പോലെയുള്ള ഒരു ഇതിഹാസ ഗായികയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു രംഗം ഉള്‍പ്പെടുത്തിയാല്‍ ചിത്രത്തെ ബാധിക്കുമെന്നാണു വിലയിരുത്തല്‍.

എന്നാല്‍ രംഗത്തില്‍ ജാനകി ചിലവരികള്‍ ആലപിക്കുന്നുണ്ട്. ഇതിനെ വാനോളം പ്രശംസിക്കുകയാണ് ആസ്വാദകര്‍. ഈ പ്രായത്തിലും എസ്.ജാനകിയുടെ ശബ്ദത്തിനു പകരം മറ്റൊരു ശബ്ദവും ഇല്ലെന്നും ആരാധകര്‍ പറയുന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് 96 ല്‍ എസ്. ജാനകി അഭിനയിച്ച രംഗം. യൂട്യൂബ് ട്രന്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണു രംഗം.

Loading...