‘നീലേശ്വരത്തിന്റെ സ്വന്തം മരുമകൻ’ ദിലീപ് ആദ്യമായി കാവ്യയ്‌ക്കൊപ്പം നീലേശ്വരത്തെ വീട്ടിലെത്തി. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ദിലീപും കാവ്യയും നീലേശ്വരത്തെ കാവ്യയുടെ വീട്ടിലെത്തിയത്. സിനിമയിൽ സജീവമായതോടെ കാവ്യയും കുടുംബവും കൊച്ചിയിലേയ്ക്ക് മാറിയെങ്കിലും ദിലീപിനൊപ്പം കാവ്യ നാട്ടിലെത്തുമെന്ന പ്രതീക്ഷ വിവാഹം കഴിഞ്ഞതോടെ നാട്ടുകാർക്കുണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബന്ധുക്കൾക്കും നാട്ടുകാർക്കും സന്തോഷമായി ഇരുവരും നാട്ടിലെത്തിയതായുള്ള വാർത്തകൾ വരുന്നത്. നാട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സ്‌കൂൾ പഠനകാലത്ത് കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ. ഇവിടെ നിന്നാണ് ബാലതാരമായി സിനിമയിലേയ്ക്ക് എത്തിയത്. നാടും നാട്ടുകാരും എന്നും തനിക്ക് പ്രീയപ്പെട്ടതാണെന്ന് പല വേദികളിലും കാവ്യ പറഞ്ഞിട്ടുണ്ട്. നീലേശ്വരംകാർക്കും കാവ്യയോട് എന്നും പ്രീയം തന്നെ.

dileep-kavya-neelesaram

കാവ്യ മാധവനിലൂടെ മലയാള സിനിമയ്ക്ക് ഒരു സൂപ്പർ താരത്തെ നൽകിയ നീലേശ്വരത്തിന് ഇപ്പോഴിതാ സൂപ്പർ താരമായ ഒരു മരുമകനെയും കിട്ടിയിരിക്കുകയാണ്, ദിലീപിലൂടെ. അതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

dileep-kavya-neelewsaram-news

നവംബർ 25നായിരുന്നു കേരളം കാത്തിരുന്ന താര വിവാഹം. അതിനു ശേഷം ദുബായിലേയ്ക്ക് പോയ ഇരുവരും പിന്നീട് ഷൂട്ടിങ് തിരക്കുകൾക്കു ശേഷമാണ് നീലേശ്വരത്തേയ്ക്ക് എത്തിയത്.

Loading...