കാവ്യ വീണ്ടും സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരഭിമുഖത്തിൽ ദിലീപിനോട് ചോദിച്ചപ്പോൾ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. എന്നാൽ അതിനൊപ്പം ‘താൻ ആർക്കും അതിർവരമ്പുകൾ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി.

അച്ഛൻ എന്ന നിലയിൽ പത്തിൽ പത്ത് മാർക്ക് നേടാനുള്ള ശ്രമങ്ങളാണ് തന്റേതെന്ന് ദിലീപ് പറഞ്ഞു. ഭർത്താവ് എന്ന നിലയിൽ തനിക്കു മാർക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയിൽ പത്തിൽ ഒരു മാർക്കാണ് താനിടുക എന്നും നിർമ്മാതാവ് എന്ന നിലയിൽ പത്തിൽ ഒൻപത് മാർക്ക് ഇടുമെന്നും ദിലീപ് പറയുന്നു. അഭിനയത്തിൽ എല്ലാം പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ്. അതിനാലാണ് ഒരു മാർക്ക് നല്‍കിയതെന്നും പരിശ്രമങ്ങൾ തുടരുകയാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.

എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ഡാനിയൽ’ ആണ്ദീലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തെന്നിന്ത്യൻ താരം അർജുനും ചിത്രത്തിൽ ദിലീപിനൊപ്പം എത്തുന്നു. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

Loading...