കുടുംബ വഴക്കിനിടെ ദന്തഡോക്ടര്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി. മുംബൈയിലെ മതുംഗയിലാണ് ക്രൂര കൊലപാതകം നടന്നത്. ജോഗേശ്വരിയില്‍ ദന്താശുപത്രി നടത്തുന്ന ഡോ. ഉമേഷ് ബബോലാണ് ഭാര്യ തനൂജയെ കൊലപ്പെടുത്തിയത്.സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്. മിക്കപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുറച്ചുനാളുകളായി തനൂജ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍, ശനിയാഴ്ച ഭാര്‍ത്താവിന്റെയടുത്ത് വരികയായിരുന്നു.

ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടെ ഭാര്യയെ ഉമേഷ് നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് കത്തി ഉപയോഗിച്ച് തനുജയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അതേസമയം, ശിവജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കൊലപാതക വിവരം വിളിച്ച് അറിയിച്ചത് ഉമേഷ് തന്നെയാണ്. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Loading...