ന്യൂഡല്‍ഹി: സുഹൃത്തുക്കളായ ഡോക്ടര്‍മാർ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍. എം.ഡി. ഡോ.സുദീപ്ത മുഖര്‍ജി(55), ഡോ. ഓംപ്രകാശ് കുഖ്‌റേജ(65) എന്നിവരെയാണ് ബുധനാഴ്ച രാവിലെ രോഹിണി സെക്ടര്‍ 13 ലെ വിജനമായ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും ഡല്‍ഹി രോഹിണി നിര്‍വാന നഴ്‌സിങ് ഹോമിലെ ഡോക്ടർമാരാണ് .ഓംപ്രകാശ് സുദീപ്തയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

ഒരേ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വിവാഹിതനായ ഓംപ്രകാശും സുദീപ്തയും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട് ഏറെനാളായിരുന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓംപ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍. 

Loading...