തൃശൂർ പാവറട്ടി സ്വദേശിയായ എ.കെ. മൻസൂർ എന്നയാൾ ഒരേസമയം ഒന്നിലധികം പാസ്പോർട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നെടുന്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

ചിക്കിംഗ് ഫ്രൈഡ് ചിക്കൻ കന്പനിയുടമയായ മൻസൂർ ദുബായിൽനിന്നാണ് അനധികൃതമായി പാസ്പോർട്ടുകൾ സംഘടിപ്പിച്ചതെന്നും സാധുവായ ഒന്നിലധികം പാസ്പോർട്ടുകൾ ഒരാൾ കൈവശം വയ്ക്കുന്നത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മൻസൂർ ഒന്നിലേറെ പാസ്പോർട്ടുകൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡിജിപിക്കു ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിലാണ് ഇയാൾ ഉപയോഗിച്ച പാസ്പോർട്ടുകളുടെ വിവരങ്ങൾ വ്യക്തമാക്കി എമിഗ്രേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ സന്തോഷ് കെ. നായർ സത്യവാങ്മൂലം നൽകിയത്. കൊച്ചിയിലെ റീജണൽ പാസ്പോർട്ട് ഓഫീസ് മുഖേനയാണ് പാസ്പോർട്ട് എടുക്കേണ്ടതെന്നിരിക്കെ ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് വഴിയാണു മൻസൂർ ഇതു തരപ്പെ ടുത്തി യത്.

Loading...