ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ സംവിധാനത്തില്‍ ‘ഒരു സര്‍ബത്ത് കഥ’ പുതിയൊരു വെബ് സീരീസ് വരുന്നു. വളരെ പെട്ടെന്നു തന്നെ വെബ് സീരീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്വൈത് . ഇതിൽ ദുൽഖർ സൽമാൻ ഒരു ഗാനം ആലപിക്കണമെന്നൊരാശ ഈ കുട്ടി സംവിധായകന് ഉണ്ടായിരുന്നു. മകന്റെ കഴിവിന് പൂര്‍ണപിന്തുണയേകുന്ന താരം ഇക്കാര്യം ദുൽഖറിനെ അറിയിക്കുകയും ചെയ്തു . സംഭവം കേട്ടപാടെ പാടാൻ ദുൽഖറും തയ്യാറായി . ലയ കൃഷ്ണരാജിന്റെ വരികള്‍ക്ക് കൃഷ്ണരാജ് സംഗീതം നിർവഹിച്ചു . പാട്ട് ഉടനെ പുറത്തിറങ്ങും.

Loading...