ദുബായ് എയർപോർട്ടിൽ ഇനി പറയുന്ന തസ്തികകളിൽ ഒഴിവുകളുണ്ട്. ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം . ഫ്രീ വിസയാണെന്നതാണ് പ്രധാന ആകർഷണം.

ഡയറക്ടർ – ഡിസൈൻ സ്ട്രാറ്റജി

യോഗ്യത-

ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് എന്നിവയിലുള്ള ബിരുദം , കൂടാതെ കസ്റ്റമർ എക്സ്പീരിയസ് ഡിസൈൻ , പ്രോഡക്റ്റ് ഡിസൈൻ അല്ലെങ്കിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിസൈൻ എന്നിവയിൽ പ്രാവീണ്യമുണ്ടായിരിക്കണം. പത്തുവർഷത്തിൽ കുറയാത്ത മാനേജ്‌മെന്റ് പരിചയം അഭികാമ്യം.
പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും എയർപോർട്ട് ജോലികളെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക
https://careers.dubaiairports.ae/en/search-and-apply/job-details/24603/

വൈസ് പ്രസിഡന്റ് – പ്രോഗ്രാം മാനേജ്‌മന്റ് (എയർപോർട്ട് ഡെവല പ്മെന്റ് ആൻഡ് കോർപ്പറേറ്റ് പോർട്ടഫോളിയോ )

യോഗ്യത

മാനേജ്‍മെന്റ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എയർപോർട്ട് മാനേജമെന്റിനെ കുറിച്ച് വ്യക്തമായ ധാരണയും പ്രോജക്ട് മാനേജ്‌മെന്റിൽ കഴിവുമുണ്ടായിരിക്കണം.നല്ല ഭാഷാപ്രാവീണ്യവും ആശയ വിനിമയത്തിനുള്ള കഴിവും അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24622/

വൈസ് പ്രസിഡന്റ് – ഡിസൈൻ

യോഗ്യത

ആർക്കിടെക്ചർ , ആർകിടെക്ച്ചറൽ എഞ്ചിനീയറിംഗ് , എഞ്ചിനീയറിംഗ് മാനേജ്‌മന്റ് എന്നിവയിലേതെങ്കിലും ബിരുദം .

ആർക്കിടെക്ചർ , ഡിസൈൻ , ഡിസൈൻ മാനേജ്‌മന്റ് , എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം , ഇതിൽ തന്നെ കുറഞ്ഞത് 6 വർഷം ലീഡർഷിപ് ലെവലിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

എയർപോർട്ട് ഓപറേഷൻസിനെ കുറിച്ചുള്ള അറിവും അത്യാവശ്യ ഘട്ടങ്ങളെ നേരിടാനുള്ള പ്രായോഗിക അറിവും ഉണ്ടായിരിക്കണം .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24582/

ഹെഡ് – പ്രോഡക്റ്റ് ഡിസൈൻ

യോഗ്യത

പ്രോഡക്റ്റ് ഡിസൈൻ ആൻഡ് മാനേജ്‌മന്റ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 5 മുതൽ 10 വർഷം വരെയെങ്കിലും ഈ രംഗത്തു പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ട്

അപേക്ഷകർ പുതിയ സാങ്കേതിക വിദ്യയുടെ പരിജ്ഞാനവും കാര്യക്ഷമതയും ഉള്ളവരായിരിക്കണം.

കസ്റ്റമർ പ്രോഡക്റ്റ് , സർവീസ് ഡിസൈൻ എന്നിവ അറിഞിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24602/

 


 

 
Loading...