ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു .ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയക്കുകയായിരുന്നു . ഒമാനിൽനിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തിൽപ്പെട്ടതെന്നു ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരിൽ ആറു മലയാളികളടക്കം 10 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈൻ ബോർഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. ബസ് പൂർണമായി തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ.

ദുബായ് വാഹനാപകടം ; മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു ഈദ് ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതിൽ ഏറെയുമെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് മസ്കത്തിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സർവീസ് പുനരാരംഭിക്കൂ.

Loading...