വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പ്പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും വമ്പന്‍ ഓഫറുകളുമായി ദുബായില്‍ സൂപ്പര്‍ സെയില്‍ എത്തുന്നു. നവംബര്‍ 23മുതല്‍ 25 വരെയാണ് മെഗാ സെയില്‍ നടക്കുക. ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷനില്‍ സാധനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവാണ് ലഭിക്കുക. ഏറ്റവും മികച്ച കമ്പനികളുടെ ഉല്‍പന്നങ്ങളും ഡിസ്‌ക്കൗണ്ട് സെയിലില്‍ ഉണ്ടാകും.

ആറു മാസത്തിനുശേഷമാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വരുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നതെന്നും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാല്‍ യുഎഇയില്‍ വാറ്റ് നടപ്പാക്കും. അതിനാല്‍ അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡിഎഫ്ആര്‍ഇ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു.


 

 
Loading...