ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ (ഡിഎസ്എഫ്) ഭാഗമായി വസ്ത്രങ്ങള്‍ക്കും മറ്റു ഉല്‍പ്പനങ്ങള്‍ക്കും 90 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഡിഎസ്എഫിന്റെ ഭാഗമായുള്ള ഈ മെഗാ ഓഫര്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ്. ഇത്രയും വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ അടുത്തിടെ ഇനി അവസരമൊന്നുമില്ല. ഏതാണ്ട് 3000ത്തോളം ചില്ലറവ്യാപാരികള്‍ ഇതില്‍ പങ്കാളികളാകുന്നു. വസ്ത്രം, വീട്ടുപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍, തുടങ്ങി വിവിധ മേഖലകളിലുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഓഫര്‍. നിരവധി ബ്രാന്‍ഡുകളും ഇതില്‍ പങ്കാളികളാകുന്നുണ്ട്.

എമിറേറ്റ്‌സ്, എമാര്‍ ( ദ ദുബായ് മാള്‍), മജീദ് അല്‍ ഫത്തീം (മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ഡാഫ്, സിറ്റിസെന്റര്‍ ദെയ്‌റ), എഡബ്യു റോസ്താമനി ഗ്രൂപ്പ്, അല്‍ ഫത്തീം ഗ്രൂപ്പ് (ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍), നഖീല്‍ മാള്‍സ് (ഇബാന്‍ ബത്തൂത്ത മാള്‍, ഡ്രാഗണ്‍ മാര്‍ട്ട് 1, ഡ്രാഗണ്‍ മാര്‍ട്ട് 2), ദുബായ് ഡ്യൂട്ടി ഫ്രീ, ഇഎന്‍ഒസി, അല്‍ സരൂന്നി ഗ്രൂപ്പ് (മെര്‍കാറ്റോ), മെറാസ് ആന്‍ഡ് എത്തിസലാത്ത് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഓഫറുകള്‍ ഉള്ളത്. കൂടാതെ ചെറുകിട സ്ഥാപനങ്ങളും പങ്കാളിയാകുന്നു. വിസ, എമിറേറ്റ്‌സ് എന്‍ബിഡി, ജുംബോ തുടങ്ങിയവരാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

Loading...