ദുബായ്: പാസ്‌പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തോടെ ഇനി ദുബായിൽ നിന്നും വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാം .ഇതിനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചതായി റിപ്പോർട്ട് . ഇത് 2020 ൽ ദുബായ് വിമാനത്താവളത്തിൽ പ്രവർത്തിപ്പിച്ച് തുടങ്ങും.

യാത്രക്കാർക്ക് പാസ്‌പോർട്ടും ബോർഡിംഗ് പാസും വിരലടയാളവുമില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് ഇത് യാഥാർഥ്യമാകുന്നതോടെ പറക്കാൻ സാധിക്കും. ഒക്ടോബർ 6-10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ടെക് എക്സിബിഷനാണ് ഗൈടെക്സ് 2019. ഇതിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനികളായ ഹുവാവേ, നോക്കിയ, മിത്സുബിഷി ഇലക്ട്രിക്, ഹിറ്റാച്ചി, എറിക്സൺ എന്നിവ ഷോയിൽ പങ്കെടുത്തു.

Loading...