കുഞ്ഞിനേയും അമ്മയേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയും പിന്നാലെ അരങ്ങേറിയ സംഭവങ്ങളും ആദ്യന്തം നാടകീയതകള്‍ നിറഞ്ഞതായിരുന്നു. ബൈക്ക് മെക്കാനിക്കായ കാസര്‍കോഡ് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മൂന്നു വയസുകാരനായ മകനെയുമാണ് വെള്ളിയാഴ്ച പത്തുമണിയോടെ തട്ടിക്കൊണ്ടുപോയെന്ന പരാതി ചിറ്റാരിക്കല്‍ പോലീസിന് കിട്ടുന്നത്.ആ സമയം യുവതിയും മകനും തനിച്ചായിരുന്നു.

പോലീസ് വീട്ടിലെത്തിയപ്പോള്‍ വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം വലിച്ചുവാരിയിട്ട നിലയിലും, വീട്ടില്‍ ഒരു മല്‍പ്പിടുത്തത്തിന്റെ പ്രതീതി ഉണ്ടാക്കാന്‍ ഒളിച്ചോട്ടല്‍ നാടകത്തിനിടെ ഇരുവര്‍ക്കും സാധിച്ചു. സ്വന്തം ഭര്‍ത്താവിനെ കബളിപ്പിച്ച് നാടകം മെനഞ്ഞ് കാമുകനൊപ്പം ഒളിച്ചോടിയ മൂന്നു വയസുകാരന്റെ അമ്മയുടെ അതിബുദ്ധി ആണ് നാടകം പെട്ടെന്ന് പൊളിച്ചത്.

അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുന്നുവെന്ന് ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച് യുവതി ഒപ്പം കഴുത്തില്‍ മുറിവേറ്റ് ചോര ഒലിക്കുന്ന നിലയിലുള്ള ചിത്രവും ഭര്‍ത്താവിന് വാട്‌സാപ്പിലൂടെ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസും ഒന്നു കുഴങ്ങി. ചോരപ്പാടുകള്‍ കാണിക്കാനായി വെള്ളത്തില്‍ കുങ്കുമം കലക്കി വീട്ടിനുള്ളിലെ മുറിക്കുള്ളിലും തുടര്‍ന്ന് കുങ്കുമം കൊണ്ട് കഴുത്തില്‍ കത്തിവെച്ച് മുറിപ്പാടും സൃഷ്ടിക്കുകയായിരുന്നു. മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് രക്തം അല്ലെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സംഘത്തിന്റെ തിരക്കഥയും പൊളിഞ്ഞു തുടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി കണ്ണൂരില്‍ നിന്ന് മഡാഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും എത്തിയിരുന്നു. തുടര്‍ന്ന് മീനുവും കാമുകനും സഞ്ചരിച്ച കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പോലീസ് കണ്ടെത്തി. ഇരുവരും ഇന്റര്‍സിറ്റിയില്‍ യാത്ര ചെയ്യുന്നുവെന്ന വിവരം ലഭിച്ച പോലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹശേഷം ചെറുപുഴയിലെ ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിനു എന്ന ആളുമായി പ്രണയത്തില്‍ ആകുന്നത്. ഇത് അറിഞ്ഞതോടെ ജോലിക്കു പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. മൂന്നു വയസുള്ള കുഞ്ഞുമായി ഒളിച്ചോടി എന്ന പേരുദോഷം ഒഴിവാക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നാടകം യുവതി മെനഞ്ഞത്.

Loading...