Subscribe to MalayalamNewspress:

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിങ്ങിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എമിറേറ്റ്സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ജനുവരി ആറിനാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്തത്.

വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബായില്‍ നിന്നും ബ്രിട്ടനിലെ ബര്‍മിങ്ഹാം എയര്‍പോര്‍ട്ടിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. ഫ്‌ലഗ്‌സങ് എന്ന യുട്യൂബ് ചാനലില് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ സോഷ്യല്‍മീഡിയകളിലും ഹിറ്റാണ്.

Loading...

ഇത്രയും വലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും വിഡിയോ വ്‌ലോഗര്‍ പറയുന്നുണ്ട്. ശക്തമായ ക്രോസ് വിന്‍ഡ് കാരണം വിമാനം ആടിയുലഞ്ഞാണ് റണ്‍വെയില്‍ ഇറങ്ങിയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇതേ ദിവസം ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്ത മിക്ക വിമാനങ്ങളും ക്രോസ് വിന്‍ഡില്‍ ബുദ്ധിമുട്ടി. ചില വിമാനങ്ങള്‍ നിരവധി തവണ ശ്രമം നടത്തിയാണ് ലാന്‍ഡ് ചെയ്യാനായത്.

വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു. യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം.

എമിറേറ്റ്‌സിന് കീഴില്‍ എയര്‍ബസ് എ380യുടെ 108 വിമാനങ്ങളുണ്ട്. 54 വിമാനങ്ങള്‍ക്ക് ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ദുബായില്‍ 50 സ്ഥലങ്ങളിലേക്കാണ് എയര്‍ബസ് എ380 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. എമിറേറ്റ്‌സിന്റെ എ380 വിമാനത്തില്‍ 517, 489, 615 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

Subscribe to MalayalamNewspress:

 

 
Loading...