ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് സീറ്റില്ല. എറണാകുളത്ത് ഹൈബി ഈഡന്‍ ‌മത്സരിക്കും. ബെന്നി ബെഹനാന്‍ (ചാലക്കുടി), ആന്റോ ആന്റണി(പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ്(മാവേലിക്കര),ശശി തരൂര്‍(തിരുവനന്തപുരം), എം. കെ.രാഘവന്‍(കോഴിക്കോട്), കെ.സുധാകരന്‍(കണ്ണൂര്‍) എന്നിങ്ങനെയാണ് പുറത്തു വന്ന പട്ടികയിലുള്ള സ്ഥാനാർഥികൾ.

സീറ്റ് നല്‍കാത്തതില്‍ ദുംഖം രേഖപ്പെടുത്തി കെവി തോമസ്

പാര്‍ട്ടി സീറ്റ് അനുവദിക്കാത്തതില്‍ ദുംഖമറിയിച്ച് കെവി തോമസ്. താന്‍ ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. പ്രായമായതും എന്‍റെ കുറ്റമല്ല. എന്ത് ചെയ്തിട്ടാണ് സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് മുന്നോട്ട് ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് പട്ടിക ഇങ്ങനെ

∙ തിരുവനന്തപുരം – ശശി തരൂർ

∙ പത്തനംതിട്ട – ആന്റോ ആന്റണി

∙ മാവേലിക്കര– കൊടിക്കുന്നിൽ സുരേഷ്

∙ ഇടുക്കി – ഡീൻ കുര്യാക്കോസ്

∙ എറണാകുളം – ഹൈബി ഈഡൻ

∙ തൃശൂർ – ടി.എൻ. പ്രതാപൻ

∙ ചാലക്കുടി – ബെന്നി ബെഹനാൻ

∙ പാലക്കാട് – വി.കെ. ശ്രീകണ്ഠൻ

∙ ആലത്തൂർ – രമ്യ ഹരിദാസ്

∙ കോഴിക്കോട് – എം.കെ.രാഘവൻ

∙ കണ്ണൂർ – കെ. സുധാകരൻ

∙ കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ

Loading...