ജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍: ബ്രെക്‌സിറ്റ് നടപടികള്‍ സാവധാനം പുരോഗമിക്കുമ്പോള്‍ യൂറോ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. യൂറോ ജനുവരി 2015 ന് ശേഷം ആദ്യമായാണ് ഒരു നിരക്ക് വര്‍ധന ഉണ്ടായിരിയ്ക്കുന്നത്. ഡോളറിനെതിരെ, ഈ വര്‍ഷം ഇതുവരെ 15% വര്‍ധിച്ചുവെങ്കിലും രത്രയും വര്‍ദ്ധന ഇതാദ്യമാണ്.യൂറോ സോണ്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിലൂടെ യൂറോ, കഴിഞ്ഞ മാസങ്ങളില്‍ അങ്ങാടിയില്‍ ഉറച്ചു നിന്നിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാവാട്ടെ യൂറോ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള പുറപ്പാടിലുമാണ്.

ഇപ്പോള്‍ ഒരു യൂറോയ്ക്ക് 77 രൂപ വിലയുണ്ട്. പൗണ്ട് വിലയാകട്ടെ 82.80 എന്ന നിലയിലും. ഇതുതുടരുകയാണെങ്കില്‍ അധികം താമസിയാതെ തന്നെ യൂറോ വില പൗണ്ടിന് ഒപ്പമെത്തും. ബ്രെക്‌സിറ്റിനു മുന്‍പ് ഒരു യൂറോയ്ക്ക് 79 രൂപയും ഒരു പൗണ്ടിന് 100 രൂപയുമായിരുന്നു. ഏകദേശം 20 രൂപയുടെ വ്യത്യാസം. എന്നാലിപ്പോള്‍ യൂറോയുടെയും പൗണ്ടിന്റെയും വില തുല്യമാകാന്‍ പോകുന്നു എന്നു വേംം കരുതാന്‍. ബ്രെക്‌സിറ് നടപ്പില്‍ വന്നു കഴിഞ്ഞാല്‍ യൂറോ വില പൗണ്ടിന് മുകളില്‍ പോവുകയും പൗണ്ട് വില വീണ്ടും താഴുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം. ബ്രെക്‌സിറ്റ് വേണം എന്ന് വാദിച്ച വിദേശികളുള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ഇപ്പോള്‍ ഇത് ഏറെ തിരിച്ചടിയായിരിക്കുകയാണ്.

 

Loading...