വീട് എപ്പോഴും ഐശ്വര്യത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി പല മാര്‍ഗങ്ങളും നാം ചെയ്യാറുണ്ട് . കൂടുതൽ പേരും സന്ധ്യാസമയം ഭക്തിനിര്‍ഭയമാക്കിയാണ് വീടിൻറെ ഐശ്വര്യം നിലനിർത്തുന്നത് . എന്നാൽ സന്ധ്യാസമയങ്ങളില്‍ ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട് . അവ എന്താണെന്ന് നോക്കാം ..

സന്ധ്യാസമയം ഭക്ഷണം കഴിക്കാന്‍ പാടില്ല. സന്ധ്യാസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. അതൊടൊപ്പം വീടിന്റെ സകല ഐശ്വര്യങ്ങളും നഷ്ടമാക്കുമെന്നാണ് വസ്തുശാസ്ത്രപ്രകാരം പറയുന്നത്. സന്ധ്യാസമയം ലൈംഗീകബന്ധങ്ങളിലേര്‍പ്പെടാന്‍ പാടില്ല. വീടിന് ദാരിദ്രം വന്ന് ചേരുമെന്നാണ് പറയുന്നത്. നാമജപം ചൊല്ലേണ്ട സമയത്ത് മുറ്റം അടിച്ച് വ്യത്തിയാക്കുന്നത് ധനനഷ്ടം ഉണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

സന്ധ്യാസമയം ഉറങ്ങുന്നതും ഏറെ ദോഷകരമാണ്. വീടിന് മുറ്റത്ത് തുളസിതറയുണ്ടെങ്കില്‍ അതിനെ വ്യത്തിയായി പരിപാലിക്കണം. സന്ധ്യാസമയത്ത് വീടിന് മുറ്റത്തുള്ള തുളസിത്തറയില്‍ നിന്നും തുളസിനുള്ളിയെടുക്കുന്നതും ദാരിദ്രമുണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

Loading...