ഇന്ത്യയിൽ വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യമാണെന്ന ഗുരുതര ആരോപണവുമായി യുഎസ് ഹാക്കര്‍ സയ്ദ് ഷുജ. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നാണു ഹാക്കറുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ ആരോപണമായി രാജ്യത്തു സജീവചര്‍ച്ചയായ വിഷയത്തിലാണു നിർണായക വെളിപ്പെടുത്തലുണ്ടായത്.

ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി വന്‍ജയം നേടിയ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായി ലണ്ടനിലെ ഹാക്കത്തണില്‍ യുഎസ് ഹാക്കര്‍ ആരോപിച്ചു. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയായിരുന്നു ജയിച്ചത്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഹാക്കിങ് വിവരങ്ങള്‍ അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണു മുണ്ടെ മരിച്ചത്. തെരഞ്ഞെടുപ്പുകളിൽ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിർന്ന ബി.ജെ.പി.

ഇ.വി.എമ്മുകളിൽ നടത്തുന്ന തട്ടിപ്പ് പരസ്യമാക്കാനിരിക്കുകയായിരുന്നു മുണ്ടെ. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു. 2014ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്.സമ്പത്തിനും ഇക്കാര്യങ്ങൾ അറിയാമെന്നും ഹാക്കർ ചൂണ്ടിക്കാട്ടി.

ഹാക്കിങ്ങിനെക്കുറിച്ച് അറിയാവുന്നതിനാൽ ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നാണ് ഈ സൈബർ വിദഗ്ധന്റെ ആരോപണം. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ രൂപകൽപന ചെയ്തത് ഇപ്പോൾ ആരോപണം ഉന്നയിച്ച സൈബർ വിദഗ്ധനാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു. ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ (യൂറോപ്) സംഘടിപ്പിച്ച ഹാക്കത്തൺ‌ പരിപാടിയിൽ കോൺഗ്രസ് നേതാവ് കപിൽ സിബലും സന്നിഹിതനായിരുന്നു. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ ആകുമെന്ന് പറഞ്ഞുകൊണ്ട് ഡെമോൺസ്റ്റർഷൻ നടത്തി അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയായിരുന്നു ഹാക്കറും സൈബർ വിദഗ്ധനുമായ സയ്ദ്.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് 2014ലെ തെരഞ്ഞെടുപ്പിലെ ഇ.വി.എം അട്ടിമറി റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ; ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് രാജ്യം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ. ‘ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ അതിനു മുൻപ് അവർ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു. മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകനോട് ഈ കാര്യങ്ങൾ താൻ പറഞ്ഞിരടുന്നതാണെന്നും അയാൾ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. ‘ദിവസവും ചാനലിൽ ഇരുന്നു ബഹളം വെക്കുന്ന ആളാണ് ഇയാൾ’ സയ്ദ് പറഞ്ഞു.

Loading...