ദുബായ്: ഇസ്ലാം മതത്തെയും പ്രവാചകനേയും അധിക്ഷേപിച്ചെന്ന പരാതിയിൽ മലയാളി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശി സജു സി മോഹനെ ആണ് ദുബായി പൊലീസ് അറസ്റ്റ് ചെയ്തത്. നവമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്ന പരാതിയിൽ ആണ് അറസ്റ്റ്. സോഷ്യൽ മീഡിയ വഴി പ്രവാചകനെ അസഭ്യം പറഞ്ഞു’ എന്ന കുറ്റമാണു കേസിൽ രെജിസ്ടർ ചെയ്തിരിക്കുന്നത്‌. കമന്റ് വിവാദമായതിനെത്തുടർന്ന് സജുവിനെതിരെ ഇയാൾ ജോലി ചെയ്യുന്ന കമ്പനിയിലും ദുബായ് പോലിസിലും പരാതി ലഭിച്ചിരുന്നു.

ദുബായിയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സജു. അതേസമയം തന്റെ പേരിൽ വാട്‌സ് ആപ്പിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്നാണ് സജുവിന്റെ വാദം. സജുവിനെതിരെ ഫെയിസ്‌ ബുക്കിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും അതിനെത്തുടർന്ന് ലോക്കൽ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നും പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ധൃതിയിൽ നാട്ടിലേക്ക്‌ നാട്ടിലേക്ക് പുറപ്പെടാൻ ദുബായ് എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പോസ്റ്റ് വിവാദമായതിനെ തുടർന്ന്! ഇയാൾ തൻറെ പ്രൊഫൈൽ ഡിആക്ടിവേറ്റ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

തന്റെ ചിത്രം വെച്ച് വ്യാജമായി ഉണ്ടാക്കിയ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‌ഷോട്ട് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ബിജെപി അനുഭാവിയാണ് അറസ്റ്റിലായ സജു. സജുവിനെ മോചിക്കുന്നതിന് ദുബായിയിലെ ബിജെപി അനുഭാവികൾ ശ്രമം നടത്തുന്നുണ്ട്. മറ്റൊരാളുടെ പാസ്‌പോർട്ട് സെക്യൂരിറ്റിയിൽ സജുവിന് താത്കാലിക മോചനം ലഭിച്ചേക്കും എന്നാണ് സൂചന. എന്നാൽ പുറത്തിറങ്ങിയ ശേഷവും സജുവിന് വിചാരണ നേരിടേണ്ടിവരും. യുഎഇയിലെ നിയമപ്രകാരം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ആണ് സജുവിന് എതിരെ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ദുബായ് പൊലീസ് ഔദ്യോഗികകമായി സ്ഥിരീകരിച്ചിട്ടില്ല.

സംവാദങ്ങൾ മാന്യമാവട്ടെ, എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടട്ടെ.

ഗൾഫ്‌ രാജ്യങ്ങളിൽ ഇരുന്നു ഫെയിസ്‌ ബുക്കിൽ പോസ്റ്റോ കമന്റോ ചെയ്യുമ്പോൾ മതനിന്ദാപരമായ കമന്റുകൾ എല്ലാവരും ഒഴിവാക്കാൻ ശ്രദ്ധിക്കുക. അത്തരം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഈ ആളുകളെ നിയമത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തുക.

ഇന്ത്യയിൽ ജോലി ചെയ്യുന്ന ഒരു അയൽരാജ്യത്തെ പൗരൻ ഇന്ത്യൻ മതങ്ങളെ പരസ്യമായി അസഭ്യം പറഞ്ഞാൽ സംഭവിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി മിനിമം ബോധ്യം ഉള്ളവർ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

നാം ജീവിക്കുന്ന അതത്‌ രാജ്യങ്ങളിലെ നിയമത്തെ മാനിക്കുക എന്നത്‌ മറ്റ്‌ ഇന്ത്യാക്കാരോട്‌ കൂടി ചെയ്യുന്ന നന്മയാണു, ലംഘിക്കുമ്പോൾ പൊതുവിൽ അപമാനിക്കപ്പെടുന്നത്‌ മുഴുവൻ ഇന്ത്യക്കാർ കൂടിയാണു.

Loading...