കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്. നടപടി ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് . നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

ഇന്റര്‍ പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതിയാണ് ഫൈസല്‍. വിദേശം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നതും നടപ്പാക്കിയിരുന്നതും ഫൈസലാണ് എന്നാണ് എന്‍.ഐ.എയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്.

അതേസമയം കേസിന്റെ ആരംഭഘട്ടത്തില്‍, പ്രചരിക്കുന്ന ചിത്രം തന്റേതാണെങ്കിലും തനിക്ക് കേസുമായി ബന്ധമില്ലെന്ന വാദവുമായി ഫൈസല്‍ രംഗത്തെത്തിയിരുന്നു.

കേസിലെ ഭീകരവാദബന്ധം പുറത്തുവരണമെങ്കില്‍ ഫൈസല്‍ ഫരീദിന്റെ പങ്കാളിത്തം കണ്ടെത്തുകയും ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യണം. ഈ നടപടികളുടെ ഭാഗമായാണ് ഇന്റര്‍ പോളിന്റെ സഹായത്തോടെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Loading...