ഇന്നത്തെക്കാലത്ത് കൂണുപോലെ പൊങ്ങിവരുന്ന ഫെയ്‌സ് ബുക്ക് അകൗണ്ടുകളിൽ പലതും ഫെയിക്ക് അകൗണ്ടുകളാണ് . പലരും ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് അകൗണ്ടുകൾ എടുത്തിരിക്കുന്നത് . ഇത്തരത്തിൽ എടുക്കുന്ന അകൗണ്ടുകൾ പലതരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് . എങ്ങനെ ഫെയിക്ക് അകൗണ്ടുകളെ കണ്ടെത്താമെന്ന് നോക്കാം ..

∙ പ്രൊഫൈൽ ഫോട്ടോ പരിശോധിക്കുക. ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം അക്കൗണ്ടിൽ ഉള്ളൂവെങ്കിൽ വ്യാജനായിരിക്കും. പ്രൊഫൈൽ ചിത്രം സിനിമാ നടി/സുമുഖനായ പുരുഷൻ കൂടിയാണെങ്കിൽ ഫെയ്ക്ക് ആണെന്ന് ഉറപ്പിക്കാം. അല്ലെങ്കിൽ വ്യാജൻമാരുടെ ഫോട്ടോ ഫോൾഡറിൽ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ കാണാനാകും. അതിൽ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണ്.

∙ ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. ഏറെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. 43 ശതമാനം ഫെയ്ക്കുകളും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ് എന്നതാണ് കണക്ക്. കൂടാതെ വാളിൽ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങൾ കാണുകയും അതിനാരും ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും അതൊരു ഫെയ്ക്ക് ആയിരിക്കും.

∙ റീസെന്റ് ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.

∙ ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് ഫെയ്ക്കിന്റെ ലക്ഷണമാണ്.

∙ ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.

∙ ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങൾ വെറുതെ ചേർത്തിരിക്കുന്ന പേജ് ആണെങ്കിൽ ഫെയ്ക്ക് ആയിരിക്കും. ഒരു പെൺകുട്ടിയുടെ പ്രൊഫൈലിൽ ഫോൺ നമ്പർ ഉണ്ടെങ്കിൽ അതൊരു ഫെയ്ക്ക് ആകാനാണ് സാധ്യത. സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, അല്ലെങ്കിൽ പബ്ലിക്കായി ഇടാറില്ല.

∙ പ്രൊഫൈൽ ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിൾ സേർച്ച് നടത്തിയാൽ ആ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനും സാധിക്കും. പ്രൊഫൈൽ ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലക്റ്റ് ചെയ്താൽ മതി.

Loading...