കോ​ഴി​ക്കോ​ട്: ഫേ​സ്ബു​ക്ക് വ​ഴി പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​യും എ​റ​ണാ​കു​ള​ത്ത് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​രി​യു​മാ​യ 27 കാ​രി​യാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് പ​രാ​തി ന​ല്‍​കി​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ തൃ​ക്കു​ന്ന​പ്പു​ഴ വ​ള​യ​നാ​ട് സ്വ​ദേ​ശി​യാ​യ 40 കാ​ര​നെ​തി​രേ​യാ​ണ് പ​രാ​തി. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വം എ​റ​ണാ​കു​ള​ത്താ​യ​തി​നാ​ല്‍ കേ​സ് അ​വി​ടെ​ക്ക് കൈ​മാ​റു​മെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെപ്റ്റം​ബ​റി​ലാ​ണ് ഫേ​സ്ബു​ക്ക് വ​ഴി യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും തു​ട​ര്‍​ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യ യു​വാ​വ് പ​ലി​യ​ട​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​വു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. വി​വാ​ഹി​ത​രാ​വാ​ന്‍ യു​വാ​വ് വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Loading...